ന്യൂദല്‍ഹി: കഴിഞ്ഞവര്‍ഷം സോഷ്യല്‍മീഡിയയില്‍ തിളങ്ങിയ പാര്ലമെന്റേറിയന്മാര് പ്രധാനമന്ത്രി നരേന്ദ്രമോദിയും ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറും. ലോക്സഭ അംഗങ്ങളില്‍ ഏറ്റവും മുന്പില് മോദിയാണെങ്കില്‍ രാജ്യസഭാ അംഗമായി തിളങ്ങിയത് സച്ചിനാണ്. മോദിക്ക് 13 കോടി 74 ലക്ഷം ഫോളോവേഴ്സും 13കോടി 82 ലക്ഷം ലൈക്കുകളും ഫേസ്ബുക്കിലുണ്ട്.
പ്രസിഡന്റ് റാംനാഥ് കോവിന്ദിന് 4 കോടി 88 ലക്ഷം ഫോളോവേഴ്സും 4കോടി9 ലക്ഷം ണ് ലൈക്കുകളുമാണുള്ളത്. മോദിയുടെ ഫോളോവേഴ്സില്‍ പ്രസിഡന്റ് റാംനാഥ് കോവിന്ദമുണ്ട്. മന്ത്രാലയത്തിന്റെ കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയമാണ് മുന്നില്‍ നില്‍ക്കുന്നത്.
സംസ്ഥാന സര്‍ക്കാരുകളില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ്. ഇദ്ദേഹത്തിന്റെ ഫോളോവേഴ്സില്‍ രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജേയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: