പത്തനാപുരം: വാഹനം ഓവര്‍ടേക്ക് ചെയ്തതിന് ആംബുലന്‍സ് ഡ്രൈവറെ ഡിവൈഎഫ്ഐക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു.
അര്‍ധരാത്രിയില്‍ വീട്ടില്‍നിന്നു വിളിച്ചുകൊണ്ടു പോയാണ് മര്‍ദ്ദിച്ചത്. പരിക്കേറ്റ കോട്ടവട്ടം മനക്കരയില്‍ പ്രിന്‍സ് (19) തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
മാപ്പു പറയാനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഡിവൈഎഫ്ഐ സംഘം വീട്ടില്‍നിന്ന് വിളിച്ചിറക്കിയത്. സംഭവത്തില്‍ കോട്ടവട്ടം സ്വദേശി ഷാഫി, മഞ്ചുകുട്ടന്‍, അജ്മല്‍ എന്നിവര്‍ക്കെതിരെ കുന്നിക്കോട് പോലീസ് കേസെടുത്തു. ഇവര്‍ ഒളിവിലാണ്. ദിവസങ്ങള്‍ക്കു മുന്‍പ് പ്രിന്‍സ് ഓടിച്ചിരുന്ന ആംബുലന്‍സും ഷാഫിയും സുഹൃത്തും സഞ്ചരിച്ച ബൈക്കും തമ്മില്‍ ഓവര്‍ടേക്ക് ചെയ്ത സംഭവത്തില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. കണ്ടുനിന്നവര്‍ പിടിച്ചുമാറ്റിയെങ്കിലും വിഷയത്തില്‍ മാപ്പ് പറയണമെന്നു തെറ്റിദ്ധരിപ്പിച്ചു കഴിഞ്ഞ രാത്രി 12ന് പ്രിന്‍സിന്റെ വീട്ടിലെത്തിയ ഷാഫി, പ്രിന്‍സിനെ ഷാഫിയുടെ വീട്ടിലേക്കു വിളിച്ചുകൊണ്ടുപോയി മുറിക്കുള്ളില്‍ പൂട്ടിയിട്ടു മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. ഷാഫിക്കൊപ്പം സുഹൃത്തുക്കളായ മഞ്ചുക്കുട്ടനും അജ്മലും ഉണ്ടായിരുന്നു. ഷാഫി ഡിവൈഎഫ്ഐയുടെ സജീവപ്രവര്‍ത്തകനാണ്. കുറ്റവാളികളെ സിപിഎമ്മിന്റെ ഒത്താശയോടെ പോലീസ് സംരക്ഷിക്കുകയാണന്ന ആക്ഷേപവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: