ന്യൂദല്‍ഹി: ദക്ഷിണാഫ്രക്കിയില് ഒന്നാം ടെസ്റ്റിന് തയ്യാറെടുക്കുന്ന ഇന്ത്യക്ക് സ്പിന്നര്‍ രവീന്ദ്ര ജഡേജയുടെ സേവനം നഷ്ടമാകും. അതേസമയം ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കില്‍ നിന്ന് മോചിതനായി. പനി ബാധിച്ച ജഡേജ രണ്ട് ദിവസമായി ചികിത്സയിലാണെന്നും പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാത്തതിനാല്‍ ഒന്നാം ടെസ്റ്റില്‍ കളിക്കാന്‍ സാധ്യത കുറവാണ്. ജഡേജയെ ടീമിലെടുക്കുന്ന കാര്യം നാളെ രാവിലെ തീരുമാനിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് അറിയിച്ചു.
നാളെ കേപ് ടൗണിലാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് ആരംഭിക്കുക.
ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പരിക്കേറ്റ ശിഖര്‍ ധവാന് ആരോഗ്യം വീണ്ടെടുത്തുകഴിഞ്ഞു.ടീം തെരഞ്ഞെടുപ്പിന് ധവാന് സജ്ജനായിക്കഴിഞ്ഞെന്ന് ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചു.
വിരാട് കോഹ് ലി നയിക്കുന്ന ഇന്ത്യന്‍ ടീം തുടര്‍ച്ചയായ ഒമ്പതു പരമ്പരകള്‍ നേടി രാജ്യാന്തര ക്രിക്കറ്റിന്റെ നെറുകയില്‍ നില്ക്കുകയാണിപ്പോള്. പക്ഷെ ഇന്ത്യന്‍ വിജയങ്ങളെല്ലാം ബാറ്റിങ്ങിനുതകുന്ന വിക്കറ്റുകളിലായിരുന്നു.
ദക്ഷിണാഫ്രിക്ക ടെസ്റ്റ് പമ്പരക്കായി പേസിനെ തുണയ്ക്കുന്ന പിച്ചുകളാണ് ഒരുക്കിയിരിക്കുന്നത്. അപരിചിതമായ ഈ പിച്ചുകളില്‍ വിജയം കൊയ്യാന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് കിഠനാദ്ധ്വനം തന്നെ വേണ്ടിവരും.
മൂന്ന് ടെസ്റ്റുകളാണ് പരമ്പരയില്‍ അരങ്ങേറുക. ആദ്യ ടെസ്റ്റ് നാളെ കേപ്ടൗണില്‍ ആരംഭിക്കും. പ്രിട്ടോറിയ, ജോഹന്നസ്ബര്‍ഗ് എന്നിവിടങ്ങളിലാണ് മറ്റ് രണ്ട് ടെസ്റ്റുകള്‍ നടക്കുക.
ഇന്ത്യന്‍ ടീം: വിരാട് കോഹ് ലി ( ക്യാപ്റ്റന്‍), എം വിജയ്, കെ.എല്‍ രാഹുല്‍, ശിഖര്‍ ധവാന്, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ ( വൈസ് – ക്യാപ്റ്റന്‍) ,രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ, ആര്.അശ്വിന്, രവീന്ദ്ര ജഡേജ, പാര്‍ഥിവ് പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, ഭൂവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: