കാമനകളെ വേരോടുകൂടി നശിപ്പിക്കണം അതെങ്ങനെ സാധിക്കും.
യദ്യസര്വ്വേ പ്രഭിദ്യന്തേ ഹൃദയസ്യേഹ ഗ്രന്ഥയഃ
അഥ മര്ത്ത്യോളമുക്താ ഭവത്യേതാവദ്ധ്യനുശാസനം
ഇവിടെ ഈ ജീവിതത്തില്‍ ഹൃദയത്തിന്റെ അഥവാ ബുദ്ധിയുടെ ഗ്രന്ഥികള്‍ എല്ലാം എപ്പോള്‍ പൊട്ടിപോകുന്നുവോ അപ്പോള്‍ മനുഷ്യന് മരണമില്ലാത്തവനായിത്തീരുന്നു. ഇത്രമാത്രമാണ് എല്ലാ വേദാന്തത്തിന്റെയും ഉപദേശം.
അവിദ്യ, കാമ, കര്‍മ്മങ്ങളാണ് ഹൃദയഗ്രന്ഥികള്‍. അറിവില്ലായ്മ തന്നെയാണ് കാമകര്മ്മങ്ങളാകുന്നത്. ‘ഞാന്‍ ആരാണ്’ എന്ന് നമുക്ക് അറിയാത്ത അവസ്ഥയാണ് അവിദ്യ. ഞാന്‍ പരിപൂര്ണനാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോള്‍ പിന്നെ ആഗ്രഹത്തിലേക്കും അതിന്റെ പൂര്‍ത്തീകരണത്തിനായുള്ള കര്‍മ്മങ്ങള്‍ക്കും സ്ഥാനമില്ല. ‘ഞാന്‍’ എന്നും, ‘എന്റെ’ എന്നും ഉള്ള ഭാവങ്ങളാണ് ഹൃദയത്തിലെ കടുപ്പമുള്ള കെട്ടുകള്‍. അറിവില്ലായ്മയില്‍ നിന്നാണ് ഇവ ഉടലെടുക്കുന്നത്. ഇതേത്തുടര്‍ന്ന് ലൗകികവിഷയങ്ങളില്‍ ആസക്തിയുണ്ടാകുന്നു. ഈ ഹൃദയഗ്രന്ഥികള്‍ എപ്പോഴാണോ വേരോടുകൂടി നശിച്ചുപോകുന്നത് അപ്പോള്‍ മനുഷ്യന് മരണമില്ലാത്തനായിത്തീരുന്നു. എല്ലാം വേദാന്തങ്ങളുടേയും ഉപദേശം ഇത്രത്തോളമേ ഉള്ളൂ. മന്ത്രത്തില്‍ ‘അനുശാസനം’ എന്നതിനെ ‘സര്‍വ്വ വേദാന്താനം അനുശാസനം’ എന്നറിഞ്ഞുകൊള്ളണം.
ബ്രഹ്മമാണ് താന്‍ എന്ന ബോധംകൊണ്ട് എല്ലാ അവിദ്യാഗ്രന്ഥികളും നശിച്ച് ജീവിച്ചിരിക്കുമ്പോള്‍ ബ്രഹ്മമായിത്തീര്ന്നയാള്ക്ക് മറ്റൊരിടത്തേക്ക് പോക്കില്ല. ഇവിടെത്തന്നെ ബ്രഹ്മമായിത്തീരുന്നു.
മുണ്ഡകോപനിഷത്തില്‍ ‘ഭിദ്യതേ ഹൃദയഗ്രന്ഥി…
എന്നുള്ള മന്ത്രവും ഇതേ ആശയംതന്നെയാണ് വിസ്തരിക്കുന്നത്.
ബ്രഹ്മവിദ്യയുടെ ഫലത്തെ സ്തുതിക്കുന്നു. ഇനി ബ്രഹ്മപ്രാപ്തിയെ ഉത്തമ അധികാരികളും സംസാരത്തില്‍ വീണുപോകുന്നവരും.
ശതം ചൈകാ
ഹൃദയസ്യ നാഡ്യാ-
സ്താസം മൂര്ദ്ധാനമദിനിഃ
സൃതൈകാ
തയോര്‍ദ്ധ്വമായന്നമൃതത്ത്വമേതി
വിഷ്വങ്ങന്യാ ഉല്ക്രമണേ
ഭവന്തി
ഹൃദയത്തില്‍നിന്നും പുറപ്പെടുന്ന 101 നാഡികളില്‍ ഒന്നായ സുഷുമ്നാനാഡി മൂര്‍ദ്ധാവിനെ ഭേദിച്ച് പുറത്തുവന്നിരിക്കുന്നു. അതിലൂടെ മുകളിലേക്ക് പോകുന്നവന് അമൃതത്വത്തെ പ്രാപിക്കുന്നു. മറ്റുള്ള നാഡികള്‍ പലതരത്തിലുള്ള ഗതികളോടുകൂടിയവയായതിനാല് ജനനമരണരൂപമായ സംസാരത്തിലേക്ക് എത്തിക്കുന്നു. സുഷുമ്നാ നാഡിയിലൂടെ പ്രാണനെ (ജീവനെ) മുകളിലേക്ക് വിട്ട് ആദിത്യന് വഴി ബ്രഹ്മലോകത്തെത്തും. പ്രളയം ആകുമ്പോള്‍ ബ്രഹ്മാവിനോടുകൂടി മുഖ്യമായ അമൃതത്വത്തെ പ്രാപിക്കും. മറ്റു നാഡികളില്‍ കൂടി പ്രാണന് പോകുന്നവര്‍ക്ക് (മുഖം, മൂക്ക് വഴി) സംസാരഗതി തന്നെ വീണ്ടും ഈ മന്ത്രത്തിലെ ക്രമമുക്തി സഗുണബ്രഹ്മോപാസകന്മാര്ക്കുള്ളതാണ്. നിര്‍ഗുണ ബ്രഹ്മോപാസന ചെയ്യുന്നവര്‍ക്കുള്ള സദ്യോമുക്തി നേരത്തെ വിവരിച്ചിരുന്നു. ഉത്കൃഷ്ട ബ്രഹ്മവിദ്യയുടെ ഫലത്തെ സ്തുതിക്കുവാനാണ് ക്രമമുക്തിയേയും സംസാരഗതിയേയും ഇവിടെ പറഞ്ഞത്.
ഇതുവരെ എല്ലാ വല്ലികളിലും പറഞ്ഞ കാര്യത്തെ അടുത്ത മന്ത്രത്തില്‍ ഉപസംഹരിക്കുന്നു.
അംഗുഷുമാത്രഃ പുരുഷളന്തരാത്മാ
സദാ ജനാനാം ഹൃദയേ സന്നിവിഷ്ടഃ
തമ സ്വാച്ഛഭീരാത് പ്രവൃഹേ-
മുഞ്ജാദിവേഷീകാം ധൈര്യേണ
തം വിദ്യാച്ഛക്രമമൃതം
തം വിദ്യാച്ഛുക്രമമൃതമിതി
പെരുവിരലിനോളം വലുപ്പമുള്ള അന്തരാത്മാവായ പുരുഷന് എപ്പോഴും ജനങ്ങളുടെ ഹൃദയാകാശത്തിലിരിക്കുന്നു. മുഞ്ജപ്പുല്ലില്നിന്ന് നടുത്തണ്ടിനെ (ഈര്‍ക്കില്‍) എടുക്കുമ്പോലെ ശ്രദ്ധയോടെ ശരീരത്തില്‍നിന്നും ആ പുരുഷനെ വേര്‍പെടുത്തണം. ആ പുരുഷന് ശുദ്ധമായ ബ്രഹ്മമെന്ന് അറിയണം.
തള്ളവിരല്‍ വലുപ്പമുള്ള അന്തരാത്മാവായ പുരുഷന് തന്നെ ബ്രഹ്മം. ആര്‍ക്കാണോ അതിനെ ശരീരത്തില്‍നിന്നും വേണ്ടപോലെ വേര്തിരിച്ചെടുക്കാനാവുന്നത് അയാള്‍ അമൃതത്വത്തെ പ്രാപിക്കും. പരമാത്മാവു തന്നെയാണ് എല്ലാ ജീവികളുടെയും ഹൃദയത്തില്‍ അന്തര്യാമിയായ ജീവാത്മാവായിരിക്കുന്നത്. ശരീരധര്മ്മങ്ങളെയും ആത്മധര്മ്മങ്ങളെയും വിവേചിച്ചറിഞ്ഞ് ജഡമായ ശരീരത്തില്‍ നിന്ന് ചൈതന്യമായ ആത്മാവിനെ വേര്‍തിരിക്കണം. മനനവും നിദിധ്വംസനവും ഇതിനുവേണം. ജീവാത്മാപരമാത്മാ ഐക്യമാണ് നമ്മുടെ ജീവിതലക്ഷ്യം. ഇതിന് നാം ഓരോരുത്തരും യത്നിക്കണം. ‘അവിദ്യാച്ഛക്രമാമൃതം’ എന്ന് രണ്ടുതവണ പറഞ്ഞത് ഉപനിഷത്തിന്റെ സമാപനം സൂചിപ്പിക്കാനാണ്.
അടുത്ത മന്ത്രത്തില്‍ ബ്രഹ്മവിദ്യയെ സ്തുതിച്ച് ഉപനിഷത്തിന്റെ ഫലശ്രുതിയും പറഞ്ഞ് അവസാനിപ്പിക്കുന്നു.
മൃത്യുപ്രോക്താം നചികേതോളഥ ലബ്ധാ
വിദ്യാമേതാം യോഗവിധിം
ച കൃത്സ്നം
ബ്രഹ്മപ്രാപ്തോ വിരജോളഭൂത് വിമൃത്യു-
രന്യോളപ്യേന് യോ വിദധ്യാത്മമേവം
യമധര്മ്മദേവന് ഉപദേശിച്ച ബ്രഹ്മവിദ്യയേയും യോഗവിധിയേയും ലഭിച്ച നചികേതസ്സ് ധര്‍മ്മാധര്‍മ്മങ്ങളാകുന്ന രജസ്സിലാത്തവനായും കാമവും അവിദ്യയും തീര്‍ന്ന് മൃത്യുവില്ലാത്തവനായും ബ്രഹ്മത്തെ പ്രാപിച്ചു. ഇതുപോലെ അധ്യാത്മതത്വത്തെ അറിയുന്നവരും ധര്മ്മാധര്മ്മങ്ങളില്ലാത്തവരും മരണമില്ലാത്തവരുമായിത്തീരും.
നചികേതസ്സിനെപ്പോലെ ശ്രദ്ധയും വിശ്വാസവും ഉള്ളവര്‍ക്കെല്ലാം ആത്മജ്ഞാനം നേടാനാകും. അവര്‍ വിരജന്മാരും മരണമില്ലാത്തവരുമായി ബ്രഹ്മം തന്നെയായിത്തീരും. ആത്മജ്ഞാനം നേടാനുള്ള അധികാരവും കഴിവും നമുക്കുണ്ടാവാന്‍ ഗുരുപരമ്പര കടാക്ഷിക്കട്ടെ. അങ്ങനെ മരണത്തിനുമപ്പുറം എത്താന്‍ നമുക്ക് സാധിക്കട്ടെ.
ഗുരുവും ശിഷ്യനും വിദ്യയെ പകര്ന്നുകൊടുക്കുന്നതിലോ സ്വീകരിക്കുന്നതിലോ വരാനിടയുള്ള ദോഷത്തെ തീര്‍ക്കാന്‍ ‘സഹനാവവതു……’ എന്ന ശാന്തിമന്ത്രത്തോടെ കഠോപനിഷത്ത് സമാപിക്കുന്നു.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
പ്രതികരിക്കാൻ ഇവിടെ എഴുതുക: