പാലക്കാട്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മലമ്പുഴ റോഡ് ശാഖയുടെ എടിഎം മെഷിന് മൂത്രമൊഴിച്ച് കേടുവരുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പാലക്കാട്, കാടാങ്കോട്, കരിങ്കരപ്പുള്ളി ദീപ്തത്തില്‍ ദിനുവി(19)നെയാണ് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തത്.
പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെയാണ് സംഭവം്. എടിഎം മെഷിന് പ്രവൃത്തനരഹിതമായതിനെത്തുടര്ന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് മൂത്രം ഒഴിച്ചതായി കണ്ടെത്തി.
തുടര്‍ന്ന് സിസിടിവി കാമറ പരിശോധിച്ചപോപള് യുവാവ് മെഷിനകത്തേക്ക് മൂത്രമൊഴിക്കുന്ന ദൃശ്യം കണ്ടു. ഇതെ യുവാവ് 200 രൂപ പിന്‍വലിച്ചതായി കണ്ടെത്തി. പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചതോടെ ബാങ്ക് മാനേജര്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലിസില്‍ പരാതിപ്പെട്ടു.
മണപ്പുള്ളിക്കാവിനു സമീപത്തു നിന്നും പോലീസ് ദിനുവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തതില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസ്സെടുത്തിരിക്കുന്നത്.മെഷിന്റെ മദര്‍ ബോര്‍ഡിന് കേടുപറ്റിയതിനാല്‍ എടിഎം കൗണ്ടര്‍ അടച്ചിട്ടിരിക്കുകയാണ്.
പാലക്കാട് ടൗണ്‍ നോര്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്.ശിവശങ്കരന്, എസ്ഐ.പുരുഷോത്തമന് പിള്ള ക്രൈം സ്ക്വാഡ് അംഗങ്ങളായ കിഷോര്‍, അഹമ്മദ് കബീര്‍, മണികണ്ഠന്, ഷിബു, സുനില്‍, രാജീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: