Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

തലസ്ഥാനത്തെ കോഫീ ഹൗസ് വെറും കാപ്പിക്കടയാണോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2018, 04:38 pm IST
in Special Article

അരുതു വീണേ, അത്രക്ക് ആവേശം വേണ്ട

വനം വകുപ്പ് മലയാളം പ്ലാന്റേഷനുമായും മൂന്നാറില്‍ ടാറ്റായുമായും ഏറ്റുമുട്ടുന്ന ആവേശം ഭക്ഷ്യ സുരക്ഷാ വകുപ്പിന് ഇന്ത്യന്‍ കോഫീ ഹൗസ് നടത്തിപ്പുകാരുമായി വേണോ? അതൊരു തൊഴിലാളി സഹകരണ സംഘമല്ലേ? അതല്ലേ അന്ന് മന്ത്രി കെ.കെ ഷൈലജയും ഓര്‍മ്മിപ്പിച്ചത്? എന്നിട്ടും എന്തേ ആ പാവങ്ങളോട് അമിതാവേശം. കാരണമന്വേഷിച്ചപ്പോഴല്ലേ ഒരു സുഹൃദ് ബന്ധത്തിന്റെ ചുരുളഴിഞ്ഞത്.

തിരുവനന്തപുരത്ത് എം.ജി റോഡിലെ സ്‌പെന്‍സര്‍ ജംഗ്ഷനിലെ ഇന്ത്യന്‍ കോഫീ ഹൗസ് റസ്റ്റോറന്റ് അകാരണമായി പൂട്ടിയിട്ട് രണ്ടരമാസമായി. അകാരണമായാണ് പൂട്ടിയതെന്നതാണ് വസ്തുത. അവിടെയാണ് സുഹൃദ് ബന്ധത്തിന്റെ ആഴം വ്യക്തമാകുന്നത്. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ അടുത്ത സുഹൃത്തായ ഐഎഎസുകാരിയുടെ വാക്കാലുള്ള പരാതിയല്ലാതെ പ്രസ്തുത ഭക്ഷണശാലക്കെതിരെ രേഖാമൂലം യാതൊരു പരാതിയുമില്ലെന്ന് വകുപ്പുതന്നെ സമ്മതിക്കും. എന്നിട്ടുമെന്തിനു പൂട്ടിച്ചുവെന്നിടത്താണ് സുഹൃത്തിന്റെ ദുശ്ശാഠ്യത്തിനു വഴങ്ങിയ കമ്മീഷണറുടെ നടപടി വിവാദമാകുന്നത്. ശുചിത്വ മിഷന്‍ മേധാവി ടി.മിത്രയുടെ വാക്കാലുള്ള പരാതിയെത്തുടര്‍ന്നാണ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വീണാ മാധവന്റെ നിര്‍ദ്ദേശപ്രകാരം വകുപ്പ് കോഫീ ഹൗസില്‍ പരിശോധന നടത്തിയത്. അടുക്കളയില്‍ തറയോടുകള്‍ മാറുന്നതടക്കം ചില പണികള്‍ നടത്താനും അതുവരെ അടയ്‌ക്കാനും നോട്ടീസ് നല്‍കി. അത് വകുപ്പിനു തൃപ്തിയാകുകയും ചെയ്തു, കമ്മീഷണര്‍ക്കൊഴികെ. അനുകൂല റിപ്പോര്‍ട്ടിനെ മറികടക്കാന്‍ പഴയഫയലുകള്‍ അവര്‍ പരതി. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണം കണ്ടെത്തി. അതിലുള്ള അപ്പീലിനു പുറത്ത് ഒന്നരമാസം അടയിരുന്നു. ഒടുവില്‍ കഴമ്പില്ലാത്ത കാരണങ്ങള്‍ കാട്ടി അപ്പീല്‍ തള്ളുകയും ചെയ്തു. ഉത്തരവിലെ കാരണങ്ങള്‍ക്ക് കാര്യങ്ങള്‍ സൃഷ്ടിച്ച കമ്മീഷണറുടെ ബുദ്ധിവൈഭവത്തിന് നമോവാകം.

പൂട്ടിച്ച ബ്രാഞ്ചില്‍ ജോലിചെയ്തിരുന്ന അന്‍പതോളം തൊഴിലാളികളെ ഇപ്പോള്‍ മറ്റു ബ്രാഞ്ചുകളില്‍ നിയോഗിച്ചതിനാല്‍ ഉടമകള്‍ക്കു നഷ്ടമില്ലെന്നു കണ്ടെത്താന്‍ അവര്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല. പ്രതിമാസം ശരാശരി 20 ലക്ഷത്തില്‍പ്പരം രൂപയുടെ വ്യാപാരം നടന്നുവന്ന സ്ഥാപനം പൂട്ടിയപ്പോള്‍ ഉടമകളായ തൊഴിലാളി സഹകരണ സംഘം അവിടുത്തെ ജീവനക്കാരെ മറ്റു ശാഖകളിലേക്കു മാറ്റിയതുകൊണ്ട് നഷ്ടമില്ലെന്ന്!!!!!!. കഷ്ടം. പരാതിക്കിടയാക്കിയ അടുക്കള മാറ്റിസ്ഥാപിക്കാമെന്ന നിര്‍ദ്ദേശം ഉടമകള്‍ മുന്നോട്ടുവച്ചിട്ടും അതിനു ചെവികൊടുക്കാതെ സ്ഥിരമായി പൂട്ടാന്‍ അവര്‍ കാരണം കണ്ടെത്തിയെന്നതും അവരുടെ ദുഷ്ടലാക്ക് വെളിവാക്കുന്നതാണ്.

കോഫീ ഹൗസ് ഒരു വെറും ചായക്കടയല്ലെന്ന് അറിയാവുന്നയാളാണ് എന്‍.വി മാധവന്‍ സാര്‍. ഒരു സാധാരണ ഹോട്ടലിനുമപ്പുറത്താണ് ഇന്ത്യന്‍ കോഫീ ഹൗസിനെ ജനങ്ങള്‍ കാണുന്നതെന്ന് സാറിന്റെ മകള്‍ക്ക് അറിയാതെ പോയത് കഷ്ടമായി. അതുകൊണ്ടാണ് സെക്രട്ടറിയേറ്റിലും നിയമസഭയിലും ഹൈക്കോടതിയിലും കാന്റീന്‍ നടത്താന്‍ അവരെ നിയോഗിച്ചിട്ടുള്ളത്. കോഫീ ഹൗസ് ഉണ്ടെങ്കില്‍ അവിടെ മാത്രം ഭക്ഷണം കഴിക്കാന്‍ കയറുന്ന നൂറുകണക്കിനാളുകള്‍, മന്ത്രിമാരും ഐഎഎസുകാരുമടക്കം, ഉണ്ടെന്നതും അവര്‍ അറിയണമായിരുന്നു.

ഇനി പൂട്ടിയ ബ്രാഞ്ചിനെക്കുറിച്ചു പറയാം. 1958 ല്‍ തിരുവനന്തപുരത്താരംഭിച്ച ആദ്യ ശാഖയാണത്. ഗൃഹാതുരതകളുണര്‍ത്തുന്ന പഴയ മന്ദിരം പൊളിച്ചുമാറ്റിയാണ് അന്നാസ് ആര്‍ക്കെഡെന്ന ഷോപ്പിംഗ് കോംപ്ലക്‌സ് പണിതത്. അതിന് പകരമായാണ് അവര്‍ക്ക് പാട്ടത്തിനു ഇടം നല്‍കിയത്. കരാറിനു വിരുദ്ധമായി അടിയിലെ നിലയിലാണ് അവര്‍ക്ക് കെട്ടിടമുടമ സ്ഥലം നല്‍കിയത്. അര്‍ഹതപെട്ടത് ചോദിച്ചുവാങ്ങാനൊന്നും കെല്‍പ്പില്ലാത്ത ഒരുകൂട്ടം തൊഴിലാളികള്‍ ഭരിക്കുന്ന സംഘത്തിന് ഈ ചതി പറ്റിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു.

ഇവിടെ പലരും പതിവുകാരായിരുന്നു. എഴുത്തുകാരും രാഷ്‌ട്രീയനേതാക്കളും സിനിമാക്കാരും കളിക്കാരും വ്യാപാരികളും മാധ്യമപ്രവര്‍ത്തകരുമൊക്കെ. ഇപ്പോഴും അക്കൂട്ടരൊക്കെ പതിവുകാരായുണ്ട്. ഇവിടത്തെ കൂട്ടായ്‌മകള്‍ എല്ലാത്തിനുമപ്പുറത്തുള്ള സുഹൃദ് ബന്ധത്തിന്റേതാണ്. ഇവിടെ നടക്കുന്നത് ചര്‍ച്ചകളും കൂടിയാലോചനകളുമാണ്. ഒപ്പം നല്ല ഭക്ഷണവും ആവിപറക്കുന്ന കാപ്പിയും. അതുകൊണ്ടുതന്നെ അത് ഒരു സാംസ്‌ക്കാരിക ഇടം കൂടിയാകുന്നു. അത്തരമൊരിടമായതുകൊണ്ടാണ് അതിനു താഴിടാന്‍ തുടങ്ങിയതുമുതല്‍ പതിവുകാരുടെ ഇടപെടലുണ്ടായത്.

അതെ, ഞങ്ങള്‍ കോഫീ ഹൗസിനെ സ്‌നേഹിക്കുന്നവരാണ്. ആ സംസ്‌ക്കാരം പിന്തുടരുന്നവരാണ്. എല്ലാ വിഭാഗക്കാരും ഞങ്ങള്‍ക്കൊപ്പമാണ്. അത്തരമൊരു സാംസ്‌ക്കാരിക ഇടത്തിന്റെ ആവശ്യകതയെക്കുറിച്ചു വ്യക്തമായ ബോധ്യമുള്ളവരാണ്. അതുകൊണ്ടാണ് ഞങ്ങള്‍ മാനേജ്‌മെന്റിനൊപ്പം നില്‍ക്കുന്നത്. അവരെ പിന്തുണക്കുന്നത്. ഭക്ഷ്യവകുപ്പിന്റെ മന്ത്രിയെ സമീപിച്ചതും അനുകൂല നിലപാട് തിരിച്ചറിഞ്ഞതും. മാധ്യമങ്ങളുടെ പിന്തുണതേടിയത്. അതു ഞങ്ങള്‍ തുടരുകയും ചെയ്യും.

(ഫേസ്‌ബുക്കില്‍നിന്ന്)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

Kerala

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

Kerala

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)
Kerala

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

Kerala

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽ വീടില്ലാത്തവർക്കെല്ലാം വീട്, എല്ലാ ഗോത്രജനങ്ങൾക്കും സർക്കാർ വക ഭൂമിയും പട്ടയവും:എൻഡിഎ

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.