വാഹനം വേഗത്തില്‍ ഓടിക്കുന്നതിലല്ല കാര്യം. അപകടമുണ്ടാക്കാതെ സുരക്ഷിതമായി ഓടിക്കുന്നതിലാണ് െ്രെഡവര്‍മാരുടെ മിടുക്ക്. സുരക്ഷിത ഡ്രൈവിങ്ങിനായി ഹോണ്ട ടൂവിലേഴ്സ് ഇന്ത്യ ഒരുലക്ഷത്തിലധികംപേര്ക്കാണ് വിദ്യാഭ്യാസം നല്‍കിയത്. പരിചയ സമ്പന്നരായ ഡൈ്രവര്മാര്ക്കു പുറമെ കുട്ടികള്‍, സ്ത്രീകള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരും ഹോണ്ടയുടെ പാഠം പഠിക്കാനുണ്ടായിരുന്നു.
ഭാവിയില്‍ ഉത്തരവാദിത്വമുള്ള ഡ്രൈവര്‍മാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോണ്ട ഈ വിദ്യാഭ്യാസ പരിപാടി ആരംഭിച്ചത്. 55,000 കുട്ടികള്‍ ഇതിനകം ക്ലാസില്‍ പങ്കെടുത്തു. ഡ്രീം റൈഡിംഗ് പദ്ധതിയില്‍ 2600 സ്ത്രീകള്‍ക്ക് െ്രെഡവിംഗ് പരിശീലനം നല്കി. നാലു മണിക്കൂര്‍കൊണ്ട് ഓട്ടോമാറ്റിക് സ്കൂട്ടര്‍ ഓടിക്കുവാനുള്ള പരിശീലനം സൗജന്യമായി നല്കി.
ദല്‍ഹി, ജയ്പ്പൂര്‍, ചണ്ഡിഗഡ്, ഭുവനേശ്വര്‍, കട്ടക്ക്, നാസിക്, ഹൈദരാബാദ്, ഇന്‍ഡോര്‍, ലുധിയാന, കോയമ്പത്തൂര്‍, കര്‍ണാല്‍ എന്നിവിടങ്ങളിലായി ഹോണ്ട 12 ട്രാഫിക് പാര്‍ക്കുകളും ദത്തെടുത്തു. ഇന്ത്യയിലെ റോഡ് സുരക്ഷിതത്വത്തിനായി പ്രവര്‍ത്തിക്കാന്‍ ഹോണ്ട ടു വീലേഴ്സ് പ്രതിജ്ഞാബദ്ധമാണെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദവിന്ദര് സിംഗ് ഗുലേരിയ പറഞ്ഞു.
ഒന്പതുമുതല് 12 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത റോഡ് സുരക്ഷിത പരിശീലന പദ്ധതി തയാറാക്കിയിട്ടുണ്ട്.
കുട്ടികള്‍ക്കു സുരക്ഷിതമായ െ്രെഡവിംഗ് അനുഭവത്തിനായി സിആര്‍എഫ് 50 മോട്ടോര്‍ സൈക്കിള്‍ ഇറക്കുമതി ചെയ്തു. സുരക്ഷിതമായി വാഹനമോടിക്കുന്ന ശീലം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണിത്. സ്റ്റോപ് ബിഫോര്‍ സ്റ്റോപ് ലൈന്‍, സ്കൂള്‍ ബസ് സേഫ്റ്റി ചാമ്പ്യന്‍ഷിപ് തുടങ്ങിയ പ്രചാരണ പരിപാടികളും നടത്തി.
ഇരുചക്ര വാഹന വില്‍പ്പനയില്‍ മുന്നേറുന്ന ഹോണ്ടയ്ക്ക് റോഡ് സുരക്ഷ പ്രധാനം. രാജ്യത്തെ ഇരുചക്രവാഹന വിപണി കൈയ്യടക്കിയ ഹോണ്ടയുടെ വില്‍പ്പന ദക്ഷിണേന്ത്യയില്‍ ഒരു കോടി യൂണിറ്റ് കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: