ചെങ്ങന്നൂര്‍: വാഗ്ദാനം ചെയ്ത ചികിത്സ തുക നല്‍കാതെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പിനി കബിളിപ്പിച്ചതായി പരാതി. റാന്നി മണ്ണടിശാല വെച്ചൂച്ചിറ പുല്ലാട്ട് വീട്ടില്‍ ജോമോന്‍ ജെ. പുല്ലാട്ടാണ്(46) പരാതിക്കാരന്‍. മൂന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായാണ് പരാതി. 2013 മുതല്‍ കമ്പനി പോളിസി എടുത്തിരുന്ന ജോമോന്‍ പതിനായിരം രൂപ വര്‍ഷന്തോറും അടച്ചു വന്നിരുന്നു. ഡിസംബര്‍ 20 ന് റാന്നി കോഴഞ്ചേരി റോഡില്‍ ഉണ്ടായ ബൈക്കപകടത്തില്‍ ജോമോന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്‌ക്ക് 2,13,000 രൂപ ചിലവായി. എന്നാല്‍ 1,30,000 മാത്രമേ നല്‍കാന്‍ കഴിയൂ എന്നാണ് കമ്പനി അറിയിച്ചത്. ഇതിനെതിരെ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കുമെന്ന് ജോമോന്‍ പറഞ്ഞു.
















