കോട്ടയം: പിണറായി സര്‍ക്കാരിന്റെ പോലീസിനെ നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ട് മതി, കോടിയേരി വീരസ്യമുഴക്കാനെന്ന് ബിജെപി ദേശീയ സമിതിയംഗം വി.മുരളീധരന്‍ അഭിപ്രായപ്പെട്ടു.
2019 പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോട്ടയം പാര്‍ലമെന്റിലെ ബിജെപി നേതൃയോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലുടനീളം പോലീസിനെ കയറൂരി വിട്ട്, ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകരെ തുറങ്കിടലയ്‌ക്കുന്ന ഭരണകക്ഷിയുടെ സമീപനം പ്രതിഷേധാര്‍ഹമാണ്.
കോട്ടയത്തിന്റെ വിവിധഭാഗങ്ങളില്‍ സിപിഎം-പോലീസ് കൂട്ടുകെട്ട് മറനീക്കി പുറത്ത് വന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറിമാരായ കെ.പി.സുരേഷ്, ലിജിന്‍ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
















