മാനന്തവാടി : മാനന്തവാടി നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും അപകടക്കെണിയൊരുക്കി വൈ ദ്യുത തൂണുകള്‍. ഇരുമ്പുതൂണുകളുടെ അടിഭാഗം ദ്രവി ച്ച് മാനന്തവാടി ടൗണി ല്‍ പോസ്റ്റ് നിലംപൊത്തി. ഇ ത്തരത്തില്‍ അപകടാവസ്ഥയിലുള്ള നിരവധി വൈദ്യു ത തൂണുകള്‍ ജില്ലയിലുണ്ട്. ഇവ യുദ്ധകാലടിസ്ഥാനത്തില്‍ പുനസ്ഥാപിച്ചില്ലെങ്കില്‍ വന്‍ ദുരന്തം വരുത്താ നും സാധ്യതയേറെ.
മാനന്തവാടി നഗരത്തില്‍ യാത്രക്കാര്‍ക്കും ബസ്സുകാര്‍ക്കും തടസ്സമാകുന്ന വൈദ്യുതി തുണുകള്‍ യുദ്ധകാലടിസ്ഥാനത്തി ല്‍ മാറ്റിസ്ഥാപിച്ചിരുന്നു. എന്നാല്‍ മാറ്റാത്ത വൈദ്യുതി തൂണുകളാണ് അപകടക്കെണിയൊരുക്കി നിലകൊള്ളുന്നത്.
മാനന്തവാടിയില്‍ നഗര ഹൃദയഭാഗത്ത് ഗാന്ധി പാര്‍ക്കില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. ഇന്നലെ രാവിലെ 6.45 ഓടെയാണ് സംഭവം. രാവിലെ ആളുകള്‍ കുറവായതും ഉണ്ടായിരുന്നവര്‍ ഓടി മാറിയതുമാണ് വന്‍ ദുരന്തം ഒഴിവായത്. പോസ്റ്റ് ഒടിഞ്ഞതോടെ നഗരത്തില്‍ രാത്രി വരെ വൈദ്യുതി മുടക്കവുമുണ്ടായി. രാത്രി വൈകി കെഎസ്ഇബി പോസ്റ്റ് മാറ്റി വൈദുതി പുന:സ്ഥാപിച്ചു. പോസ്റ്റ് ഒടിഞ്ഞത് വയനാട് വിഷനടക്കമുള്ള ചാനലുകളുടെ കേബിളുകളും നഷ്ടമുണ്ടാക്കി.
മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ തലശ്ശേരി റോഡ് ആരംഭത്തിലുള്ള വൈദ്യുതി പോസ്റ്റാണ് ഒടിഞ്ഞുവീണത്. ഇരുമ്പ് പോസ്റ്റിന്റെ അടിഭാഗം ദ്രവിച്ചതിനെ തുടര്‍ന്നാണ് പോസ്റ്റ് മറിഞ്ഞുവീണത്. സംഭവത്തെതുടര്‍ന്ന് ഇതുവഴി അരമണിക്കൂറോളം ഗതാഗതം മുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: