ആലപ്പുഴ: പുതുവല്‍സരാഘോഷത്തിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച 314 പേര്‍ക്കെതിരെയും, പൊതു സ്ഥലത്ത് മദ്യപിച്ച് 80 പേര്‍ക്കെതിരെയും, അമിത വേഗത്തില്‍ വാഹനമോടിച്ച 92 പേര്‍ക്കെതിരെയും കേസെടുത്തു.
പൊതു സ്ഥലത്ത് ചൂതു കളിച്ച 28 പേര്‍ക്കെതിരെയും ലഹരി വസ്തുക്കള്‍ കൈവശം വെച്ചതിനു് 34 പേര്‍ക്കെതിരെയും നിയമ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്‍ അറിയിച്ചു. 3, 27,500 രൂപ പിഴയീടാക്കി.
148 മുന്‍കാല കുറ്റവാളികളെ മുന്‍കരുതല്‍ അറസ്റ്റ് ചെയ്തു. കായലോര ടൂറിസത്തിന്റെ സുരക്ഷയ്‌ക്കായി പെട്രോളിംഗ് ഡ്യൂട്ടിക്ക് 12 ബോട്ടുകളും, ജില്ലയൊട്ടാകെയുള്ള പെട്രോളിംഗ് ഡ്യൂട്ടിക്ക് 92 വാഹനങ്ങളുമാണ് വിനിയോഗിച്ചത്.
ആകെ 942 പോലീസുദ്യോഗസ്ഥരെയാണ് പുതുവത്സരാഘോഷങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി നിയോഗിച്ചത്. അനധികൃത മദ്യം, മയക്കു മരുന്ന് എന്നിവയുടെ ലഭ്യത തടഞ്ഞും, കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിപ്പിച്ചുമാണ് പുതുവത്സര ആഘോഷം സമാധാനപൂര്‍ണമാക്കാന്‍ നടപടി സ്വീകരിച്ചത്.
ജനമൈത്രി പോലീസ് ബീറ്റ് സംവിധാനവും, ഷാഡോ പോലീസ്, പിങ്ക് പോലീസ്, ലഹരി വിരുദ്ധ സ്‌ക്വാഡ് എന്നിവരുടെ പ്രവര്‍ത്തനം ഫലപ്രദമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
















