ഹോങ് കോങ്: ഉപഭോക്താവിന്റെ യഥാര്‍ത്ഥ കൈയ്യക്ഷരം സൂക്ഷിക്കാനും കൈമാറാനും ആപ്പുമായി ‘ബില്ല്യണ്‍ ടെക്നോളജി’. ഐ.ഡി.എന്‍ ബുക്ക് എന്നറിയപ്പെടുന്ന ഈ സ്മാര്‍ട്ട് ബുക്കിലൂടെ കൈയ്യെഴുത്തുകളെ ബ്ലൂടൂത്തിന്റെ സഹായത്തോടെ സ്മാര്‍ട്ട് ഫോണുകളില്‍ എളുപ്പം കൈമാറ്റം ചെയ്യാം.
199 ഡോളര്‍ വിലയിട്ടിരിക്കുന്ന ആപ്പ് 3D സാങ്കേതികവിദ്യയാണ് വരകളെ ഒപ്പിയെടുക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. എഴുത്ത് നവീകരിക്കാനുളള സംവിധാനവും ഇതില്‍ ലഭ്യമാണ്.
















