ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്മരുടെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ സെഞ്ചുറി നേടിയ ഓസീസ് നായകന് സ്റ്റീവ് സ്മിത്താണ് ഒന്നാം സ്ഥാനത്ത്്.
ഇംഗ്ലണ്ടിന്റെ പരിചയ സമ്പന്നനായ അലിസ്റ്റര്‍ കുക്ക് ഒമ്പതുസ്ഥാനം മുന്നോട്ടുകയറി എട്ടാം റാങ്കിലെത്തി.ആഷസിലെ നാലാം ടെസ്റ്റില്‍ കുറിച്ച ഇരട്ട സെഞ്ചുറിയാണ് കുക്കിന്റെ റാങ്ക് ഉയര്‍ത്തിയത്്.
ഇംഗ്ലണ്ടിന്റെ ക്യാപറ്റന് ജോ റൂട്ടിനും സ്ഥാനക്കയറ്റം ലഭിച്ചു. ഒരു സ്ഥാനം മുന്നില്‍ കയറിയ റൂട്ട് ഇപ്പോള്‍ നാലാം സ്ഥാനത്താണ്. ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ആറാം സ്ഥാനത്താണ്. റൂട്ടിനെക്കാള്‍ 24 പോയിന്റിന് പിന്നിലാണ് വാര്‍ണര്‍. 2017 ന്റെ തുടക്കത്തില്‍ വാര്‍ണര്‍ അഞ്ചാം സ്ഥാനത്തായിരുന്നു.
ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ ഒമ്പത് റാങ്കില്‍ മാറ്റമില്ല.ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സണാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന് മൂന്നാംസ്ഥാനത്തും രവീന്ദ്ര ജഡേജ നാലാം സ്ഥാനത്തും തുടരുന്നു. ദക്ഷിണാഫ്രിക്കയുടെ പേസര്‍ മോണ്‍ മോര്‍ക്കല്‍ പത്താം റാങ്കിലേക്ക് ഉയര്‍ന്നു. രണ്ടു വര്‍ഷത്തിനുശേഷം ഇതാദ്യമായാണ് മോര്‍ക്കല്‍ പത്താം സ്ഥാനത്തെത്തുന്നത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: