കല്‍പ്പറ്റ: ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. ബംഗളൂരു കോടിഹള്ളി തീത്തപ്പ ലൈന്‍ രാജന്റെ മകന് രാഹുല്‍ രാജ് (26) ആണ് മരിച്ചത്. കോട്ടയം സ്വദേശികളായ ഇവര്‍ ബംഗളൂരുവില്‍ താമസിച്ചു വരികയായിരുന്നു. സഹയാത്രികനായ വെങ്കിടേഷ് (26) നെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ കല്‍പ്പറ്റ സിവില്‍ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന് പിന്നിലിടിച്ചായിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: