മാനന്തവാടി: യുവാവ് വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. കണിയാരം സ്ക്കൂള് റോഡ് ആയിഷ മന്‍സില്‍ അബ്ദു റസാഖ് – ഫൗസിയ ദമ്പതികളുടെ മകന് മുഹമ്മദ് സഹല്‍ (20) ആണ് മരിച്ചത്. മംഗലാപുരം ശ്രീനിവാസ് കോളേജിലെ രണ്ടാം വര്‍ഷ ബി.ഫാം വിദ്യാര്‍ത്ഥിയായ സഹല്‍ സുഹൃത്തുക്കളോടൊപ്പം മൈസൂരില്‍ വിനോദയാത്ര പോയതായിരുന്നു. ഞായറാഴ്ച വൈകുന്നേരംഅവിടെ വച്ച് മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുഹമ്മദ് ജുനൈദ്, മുഹമ്മദ് സുഹൈല്‍, മുഹമ്മദ് ഫഹദ്, അര്‍ഫാത്ത് എന്നിവര്‍ സഹോദരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: