കൊച്ചി: പ്രിയ ടീമിന്റൈ വിജയത്തോടൊപ്പം പുതുവര്‍ഷം ആഘോഷിക്കാനിരുന്ന കൊച്ചിയിലെ തിങ്ങിനിറഞ്ഞ കാണികളെ നിരാശക്കടലിലാക്കി ബ്ലാസ്റ്റേഴ്സിനെതിരായ മല്‍സരത്തില്‍ വൈരികളായ ബംഗളൂരു എഫ്.എസിക്ക് വിജയം. ഐഎസ്എല്ലിലെ 36-ാം മല്‍സരത്തില്‍ ബംഗളൂരു 3-1ന് ബ്ലാസ്റ്റേഴ്സിനെ തകര്‍ത്തു.
ബോക്സില്‍ സന്തേഷ് ജിങ്കന് വീണ്ടും വില്ലനായതോടെ ലഭിച്ച പെനാല്‍ട്ടി ചേത്രി അടിച്ച് പോസ്റ്റിലെത്തിച്ച് കളി ബംഗളൂരുവിന്റെ വരുതിയിലാക്കി. 92-ാം മിനിറ്റിലും അനുവദിച്ച അഞ്ച് മിനിറ്റ് അധിക സമയത്തിലുമുള്ള ബംഗളൂരുവിന്റെ വെനിസ്വേലന്‍ താരം മികുവിന്റെ ഇരട്ട ഗോള്‍ കൂടിയായതോടെ മൂന്ന് ഗോള്‍ നേടി മികച്ച നിലയിലായി അതിഥികള്‍. ഇഞ്ച്വറി ടൈമില്‍ കറേജ് പെകുസന്റെ ആശ്വാസ ഗോള്‍ പരാജയ ഭാരം കുറച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: