അലനല്ലൂര്‍: കണ്ണംകുണ്ടിലും വെള്ളത്തോണ്ടിയിലും പേപ്പട്ടിയുടെ കടിയേറ്റ് ഒന്നര വയസുകാരനുള്‍പ്പടെ ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ പത്തിനാണ് സംഭവം.
കണ്ണംകുണ്ട് ഉമ്മണത്ത് സുരയുടെ ഭാര്യ രാഗിത (35), കൊടുവള്ളി ഷിഹാബ് (28), ചെട്ടിയാംതൊടി മുസ്തഫ (57), പരിയാരന്‍ ആമിന (75), തോണൂരന് സമീര്‍ (27), പരിയാരന്‍ സിഫിന് (ഒന്നര). ഇതില്‍ സിഫിന്റെ മുഖത്താണ് കടിയേറ്റത്. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: