കീവ് : യുക്രൈന്‍ ഹര്‍കിവിലെ പോസ്റ്റ് ഓഫീസില്‍ ബന്ദികളാക്കിയ പതിനൊന്നു പേരെ പോലീസ് മോചിപ്പിച്ചു. രണ്ട് കുട്ടികളും അഞ്ച് സ്ത്രീകളും ഉള്‍പ്പെടെ ഉള്ളവരെയാണ് മോചിപ്പിച്ചത്.
കഴിഞ്ഞ ദിവസം പോസ്റ്റ് ഓഫീസില്‍ അതിക്രമിച്ചു കയറിയ തോക്കുധാരിയായ അക്രമിയാണ് ഇവരെ ബന്ദിയാക്കിയത്. പോലീസും ദേശീയ സുരക്ഷ എജന്‍സും ചേര്‍ന്നാണ് അക്രമിയെ പിടികൂടിയത് . ബന്ദികള്‍ക്ക് ആര്‍ക്കും പരിക്കുകള്‍ ഇല്ലെന്ന് യുക്രൈന്‍ പ്രസിഡന്‍റ് അറിയിച്ചു. അക്രമിയെ പോലീസ് അറസ്റ്റു ചെയ്തു.
















