മെക്സിക്കോ സിറ്റി: മെക്സിക്കോയിലുണ്ടായ റോഡപകടത്തില്‍പ്പെട്ട് പത്ത് പേര്‍ മരിച്ചു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മൂന്ന് വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. രണ്ട് എസ്‌യുവികളും ഒരു ബൈക്കും തമ്മില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങള്‍ കത്തിനശിച്ചു.
അവധിയാഘോഷത്തിനായി അമേരിക്കയില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ അഞ്ച് പേരുള്‍പ്പെടെയാണ് അപകടത്തില്‍ മരിച്ചത്. മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ട്. വാഹനം ഓടിച്ചിരുന്ന ഡ്രൈവറും സഹായിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കുടുംബത്തോടൊപ്പമുണ്ടായിരുന്നു 18ഉം എട്ടും വയസുള്ള രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മറ്റൊരു എസ് യുവിയില്‍ യാത്ര ചെയ്തിരുന്ന 76കാരനായ ഡ്രൈവറും മരിച്ചു. ബൈക്കിലുണ്ടായിരുന്ന രണ്ട് പേരും അപകടത്തില്‍ മരിച്ചു
















