അരൂര്‍: ഉലകത്തെ നന്മയിലേക്ക് നയിക്കണമെങ്കില്‍ ആദി ഗുരുവായ അമ്മ നന്നാകണമെന്നും ഒരമ്മ നന്നായാല്‍ അടുക്കള നന്നാകുമെന്നും അടുക്കള നന്നായാല്‍ വീട് നന്നാകുമെന്നും അത് ഒരു നാടിനേയും ഈ ഉലകത്തേയും നന്മയിലേക്കും സമാധാനത്തിലേക്കും നയിക്കുമെന്നും ശാന്തിഗിരി ആശ്രമം ജന്മഗൃഹം ചേര്‍ത്തല ഏരിയ ഹെഡ് ജനനി അഭേദ ജ്ഞാന തപസ്വിനി പറഞ്ഞു.
ഗുരുവിന്റെ ജന്മഗൃഹമായ ചന്തിരൂര്‍ ശാന്തിരി ആശ്രമത്തില്‍ നടന്ന മാതൃമണ്ഡലം, ഗുരുമഹിമ എന്നീ സംഘടനകളുടെ ചേര്‍ത്തല, ആലപ്പുഴ ഏരിയ ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജനനി. വത്സല ടീച്ചര്‍ അദ്ധ്യക്ഷയായി. ഇ. ഗിരീഷ്, എസ്. വിവേക്, പ്രസന്ന, പി.ജി. രമണന്‍ എന്നിവര്‍ സംസാരിച്ചു
















