ആലപ്പുഴ: രാഷ്‌ട്ര നിര്‍മ്മാണത്തില്‍ മുഖ്യപങ്ക് യുവാക്കള്‍ക്കാണെന്നും വൈവിദ്ധ്യങ്ങള്‍ക്കിടയിലെ ഐക്യമാണ് ഇന്ത്യയുടെ ശക്തിയെന്നും നെഹ്‌റു യുവ കേന്ദ്രയുടെ മുന്‍ ഡയറക്ടര്‍ ജനറലും, ബിജെപി നേതാവുമായ വി. മുരളീധരന്‍.
ചേര്‍ത്തല എസ്എം കോളേജില്‍ നടക്കുന്ന ദേശീയോദ്ഗ്രഥന ക്യാമ്പില്‍ ‘രാഷ്‌ട്ര നിര്‍മാണത്തില്‍ യുവാക്കളുടെ പങ്ക്’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഇരട്ടി വലുപ്പവും നാലില്‍ ഒന്ന് ജനസംഖ്യയുമുള്ള പല ലോക രാജ്യങ്ങളും പക്ഷെ ഭാഷ സാംസ്‌കാരിക വൈവിധ്യത്തില്‍ ഇന്ത്യയെക്കാളും ബഹുദൂരം പിന്നിലാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
















