അമ്പലപ്പുഴ: പാചകത്തിനിടെ കുക്കറിന്റെ മുകള്‍ഭാഗം പൊട്ടിത്തെറിച്ച് പരിക്കേറ്റ അങ്കണവാടി ജീവനക്കാരിക്ക് പരിക്കേറ്റു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനെട്ടാം വാര്‍ഡില്‍ വണ്ടാനം 41-ാം നമ്പര്‍ അങ്കണവാടി ജീവനക്കാരി വണ്ടാനം ബ്രദേഴ്‌സ് ഭവനില്‍ രജനി (41) യെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ 11ഓടെ അങ്കണവാടി വിദ്യാര്‍ത്ഥികള്‍ക്കായി പായസം പാചകം ചെയ്യുന്നതിടെ കുക്കറിന്റെ മുകള്‍ഭാഗം തെറിയ്‌ക്കുകയും കുക്കറില്‍ നിന്നും പുറം തള്ളിയ ചൂട് നീരാവി രജനിയുടെ മുഖത്തേക്ക് പടരുകയുമായിരുന്നു. താഴെ വീണ രജനിയുടെ തലക്കും, കൈകാലുകള്‍ക്കും പരിക്കേറ്റു. അപകടം സംഭവിക്കുമ്പോള്‍ 24 കുട്ടികള്‍ ഇവിടെ ഉണ്ടായിരുന്നങ്കിലും ഇവര്‍ സുരക്ഷിതരാണ്.
















