കേപ്ടൗണ്‍: പേസര്‍ ഡെയ്ല്‍ സ്റ്റെയിനെയും ഓള് റൗണ്ടര്‍ ക്രിസ് മോറിസിനെയും ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഉള്‍പ്പെടുത്തി.ന്യൂലാന്‍ഡ്സില്‍ ജനുവരി അഞ്ചിന് ആദ്യ ടെസ്റ്റ് ആരംഭിക്കും.
മോറീസ് അടുത്തിടെയാണ് പരിക്കില്‍ നിന്ന്് മോചിതനായത്്.
ഫാസ്റ്റ് ബൗ്ളര് ഡുവാനി ഒലീവിയര്ക്ക് പകരമാണ് മോറിസിന് ടീമില്‍ സ്ഥാനം നല്‍കിയത്. അസുഖം മൂലം സിംബാബ്വെക്കെതിരായ ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന നായകന് ഫാ
ഡ്യ പ്ലെസിസും സ്റ്റെയിനും ടീമിലുണ്ട്. പരിക്കിന്റെ പിടിയിലായ ക്യുന്റണ്‍ ഡി കോക്കിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ ടെസ്റ്റിനുള്ള ടീമിനെ മാത്രമാണ് പ്രഖ്യാപിച്ചത്.
ദക്ഷിണാഫ്രിക്ക: ഫാ ഡു പ്ലെസിസ് (ക്യാപ്റ്റന്‍), ഹഷീം അംല, ടെംമ്പാ ബാവുമ, ക്യുന്റണ്‍ ഡി കോക്ക് , തിയൂനിസ് ഡി ബ്രൂണ്‍, എബി ഡിവില്ലിയേഴ്സ്, ഡീന്‍ എല്‍ഗാര്‍, കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം, മോണ്‍ മോര്‍ക്കല്‍, ക്രിസ് മോറിസ്, അന്‍ഡില്‍ ഫിഹ്ലുക്ക്വായോ , വെര്‍നോണ്‍ ഫിലാന്‍ഡര്‍, കഗിസോ റബഡ, ഡെയ്ല്‍ സ്റ്റെയിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: