വിദ്യാനികേതന്‍ സംസ്ഥാന കലോത്സവം ‘സര്‍ഗോത്സവം – 2017’ ഉദ്ഘാടന സദസ്സ് സിനിമാതാരങ്ങളായ രമേഷ്പിഷാരടിയും ഭാമയും അടക്കമുള്ള 14 കലാകാരന്മാര്‍ വേദിയില്‍ നിലവിളക്കുകള്‍ കൊളുത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചപ്പോള്‍
കാരിക്കോട്: ഭാരതീയ വിദ്യാനികേതന്‍ 14-ാമത് സംസ്ഥാന കലോത്സവ നഗരിയിലേയ്‌ക്ക് കാണികള്‍ ഒഴുകിയെത്തി. കാരിക്കോട്, പെരുവ, വെള്ളൂര്‍ തുടങ്ങിയ സമീപപ്രദേശങ്ങളില്‍ നിന്ന് മുളക്കുളം, ഞീഴുര്‍, ഇലഞ്ഞി, പിറവം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കാണികള്‍ വേദിയിലേക്ക് എത്തി.
കൗമാര കലയുടെ മാമാങ്കം വിക്ഷിക്കുവാന്‍ കാണികള്‍ ഇത്രയധികം ഒഴുകിയെത്തുന്നത് ആദ്യമായിട്ടാണെന്ന് സംഘാടകര്‍ സാക്ഷ്യപ്പെടുത്തുന്നു. കാരിക്കോട് പേലുള്ള ഒരു ഗ്രാമത്തിലേക്ക് കലോത്സവം എത്തിയത് നാടിനെ മൊത്തം ഉത്സവഛായ പകര്‍ന്നു കഴിഞ്ഞു.
കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി 3000ത്തോളം കലാപ്രതിഭകള്‍ മാറ്റുരയ്‌ക്കുന്ന സര്‍ഗോത്സവ് 2017 ആവേശകരമായി മുന്നേറുകയാണ്. ഏഴ് വേദികളിലായി നടക്കുന്ന മത്സരം വീക്ഷിക്കുവാന്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും തദ്ദേശവാസികളുമായി നിരവധി പേരാണ് എത്തുന്നത്.
















