കൊല്‍ക്കത്ത: മലയാളിതാരം കെ പി രാഹുലിന്റെ ഗോളില്‍ ഇന്ത്യന്‍ ആരോസ് ഐ ലിഗില്‍ കരുത്തരായ മോഹന്‍ ബാഗാനെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ പിടിച്ചുനിര്‍ത്തി.1-1.
പതിനഞ്ചാം മിനിറ്റില്‍ രണ്ടാം തവണ മഞ്ഞകാര്ഡ്കണ്ട അമര്‍ജിത്ത്് കിയാം പുറത്തുപോയശേഷം പത്തുപേരുമായി കളിച്ച ആരോസ് ഉശിരന്‍ പോരാട്ടമാണ് കാഴ്ചവെച്ചത്. 27-ാം മിനിറ്റില്‍ ദിപന്ഡ ഡിക്ക പെനാല്‍റ്റി ഗോളാക്കി ബഗാനെ മുന്നിലെത്തിച്ചു.
ഗോള്‍ വീണതോടെ പോരാട്ടം മുറുക്കിയ ഇന്ത്യന്‍ ആരോസ് ആറു മിനിറ്റിനുള്ളില്‍ ഗോള്‍ മടക്കി ബഗാനൊപ്പം എത്തി. രാഹുലാണ് ഗോള്‍ നേടിയത്. മത്സരം അവസാനിച്ചതോടെ , സ്റ്റേഡിയം തിങ്ങിനിറഞ്ഞ ബഗാന്റെ ആരാധകര്‍ എഴുന്നേ്റ്റ് നിന്ന് ഇന്ത്യന്‍ ആരോസ് ടീമംഗങ്ങളെ അഭിവാദ്യം ചെയ്തു.അതേസമയം ബാഗാന് കോച്ച് സഞ്ജോയ് സെന്നിനെതിരെ അവര്‍ മുദ്രാവാക്യം വിളിച്ചു.ഐ ലീഗില്‍ മോഹന്‍ ബഗാന്റെ തുടര്‍ച്ചയായ മൂന്നാം സമനിലയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: