നെല്‍സണ്‍: വിക്കറ്റ് കീപ്പര്‍ ബാറ്റ്്സ്മാന്‍ ഗ്ലെന്‍ ഫിലിപ്പസ്, പേസര്‍ സേത്ത്് റാന്‍സ് എന്നിവരുടെ മികവില്‍ ന്യൂസിലന്‍ഡിന് വിജയം. ആദ്യ ട്വന്റി 20 മത്സരത്തില്‍ അവര്‍ 47 റണ്‍സിന് വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചു.
188 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ വെസ്റ്റ് ഇന്‍ഡീസ് 19 ഓവറില്‍ 140 റണ്‍സിന് പുറത്തായി. ആദ്യം ബാറ്റേന്തിയ ന്യൂസിലന്‍ഡ് 20 ഓവറില്‍ ഏഴു വിക്കറ്റിന് 187 റണ്‍സ് നേടി.55 റണ്‍സ് അടിച്ചെടുക്കുകയും മൂന്ന് ക്യാച്ചും രണ്ട് സ്റ്റമ്പിങ്ങും നടത്തിയ കവീസ് വിക്കറ്റ് കീപ്പര്‍ ഫിലിപ്പ്്സാണ് കളിയിലെ കേമന്‍. റാന്‍സ് നാല് ഓവറില്‍ മുപ്പത് റണ്‍സിന് മൂന്ന് വിന്‍ഡീസ് വിക്കറ്റുകള്‍ വീഴ്ത്തി. 40 പന്ത് നേരിട്ട ഫിലിപ്പ്സ് നാല് ഫോറും രണ്ട് സിക്സറും അടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: