ആലുവ: പെരുമ്പാവൂര്‍ ദേശസാതൃക റൂട്ടിലെ കുപ്പികഴുത്തിന് ശാശ്വത പരിഹാരം. കാസിനോ തിയേറ്റര്‍ ഭാഗത്തു നിന്നും ആലുവ നഗരത്തിലേക്ക് പ്രവേശിക്കുന്ന മാതാ മാധുര്യ കവല വീതി കൂട്ടി വികസിപ്പിക്കും. ഇതിനായി തൊട്ടടുത്തുള്ള പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയറുടെ ക്വാര്‍ട്ടേഴ്സിനു മുന്‍വശത്തുള്ള ആറ് സെന്റ് സ്ഥലം ഏറ്റെടുക്കും.
സ്ഥലം ലഭ്യമാകുന്നതോടെ വളവിനു വീതി കൂട്ടി ഫ്രീലെഫ്റ്റ് സംവിധാനം നടപ്പിലാക്കുമെന്ന് അന്‍വര്‍സാദത്ത് എംഎല്‍എ അറിയിച്ചു. ആലുവയിലെ പുതിയ ഗതാഗത പരിഷ്കാരം നിവലില്‍ വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് ഈ കവലയെ കുറിച്ചായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: