ചിക്കാഗോ; ചിക്കാഗോയിലെ ഡോള്‍ട്ടനില്‍ പെട്രോള്‍ ബങ്ക് നടത്തുന്ന ഇന്ത്യന്‍ കുടുംബാംഗത്തെ കവര്‍ച്ചക്കാര്‍ വെടിവച്ചുകൊന്നു. അര്‍ഷാദ് വോറയാണ് കൊല്ലപ്പെട്ടത്. ബന്ധുവിന് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ ഗുജറാത്തികളാണ്.
ഇവരുടെ പെട്രോള്‍ പമ്പില്‍ കടന്നുകയറിയ കവര്‍ച്ചക്കാര്‍ പണം തട്ടിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ എതിര്‍ത്തു. അതോടെ അവര്‍ വെടിവയ്‌ക്കുകയായിരുന്നു. വെടിയേറ്റ് വോറ മരിച്ചുവീണു. പരിക്കേറ്റ 55 വയസുള്ള ബന്ധു അതീവ ഗുരുതരാവസ്ഥയിലാണ്.
















