ഇസ്ലാമാബാദ്: കുല്‍ഭൂഷണ്‍ യാദവിനെ ബലൂചിസ്ഥാനില്‍ നിന്നല്ല അറസ്റ്റു ചെയ്തതെന്ന് പ്രമുഖ ബലൂച് വിമോചന നേതാവ് ഹൈര്‍ബെയര്‍ മാരി. ഇതോടെ ബലൂചിസ്ഥാനില്‍ നിന്ന്, ചാര പ്രവര്‍ത്തനം നടത്തുമ്പോഴായിരുന്നു അറസ്‌റ്റെന്ന പാക് വാദം പൊളിഞ്ഞു.
പാക് സര്‍ക്കാര്‍ വളര്‍ത്തുന്ന ചില മതസംഘടനകള്‍ കുല്‍ഭൂഷണെ ഇറാനില്‍ നിന്ന് തട്ടിയെടുത്ത് കൊണ്ടുവന്ന് സര്‍ക്കാരിന് കൈമാറുകയായിരുന്നു. മാരി വെളിപ്പെടുത്തി.മുന്‍പ് അവര്‍ ഇത്തരം പല തട്ടിക്കൊണ്ടുപോകലുകള്‍ നടത്തിയിട്ടുണ്ട്. ബലൂച് പോരാളികളെ തട്ടിയെടുത്ത് അവര്‍ പാക് സര്‍ക്കാരിനും പാക് ചാരസംഘടന ഐഎസ്ഐക്കും വിറ്റിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് പാക് തടവിലുള്ളയാളെ കാണാനെത്തിയ അമ്മയേയും ഭാര്യയെയും ഇങ്ങനെയാണ് അപമാനിച്ചതെങ്കില്‍ ബലൂചികളായ സ്ത്രീകള്‍ പാക്കസ്ഥാനില്‍ നേരിടുന്ന അപമാനവും പീഡനവും സങ്കല്പ്പിച്ച് നോക്കുക. ഇരുണ്ട തടവറകളില്‍ ഭയാനകമായ പീഡനമാണ് ഞങ്ങളുടെ സ്ത്രീകള്‍ നേരിടുന്നത്. അദ്ദേഹം പറഞ്ഞു.
















