പിണങ്ങോട്: അനധികൃത മദ്യവില്പന നടത്തിയ യുവാവ് അറസ്റ്റില്‍. പുഴയ്ക്കല്‍ സാവാന്‍ വീട്ടില്‍ നിസാര്‍ (33) നെയാണ് കല്‍പ്പറ്റ എസ്.ഐ. ജയപ്രകാശും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും ഏഴു ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടികൂടി. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മദ്യകുപ്പികള്‍ കെട്ടിവെച്ച ശേഷം ടൗണുകള്‍ കേന്ദ്രീകരിച്ച് അനധികൃത മദ്യവില്പന നടത്തി വരുന്നതിനിടെയാണ് നിസാര്‍ പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ അബ്കാരി വകുപ്പ് ഉള്‍പ്പെടെ പ്രകാരം കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: