ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രോണ്‍സ് ബോറഫില്‍ പാര്‍പ്പിട സമുച്ചയത്തിന് തീപിടിച്ച് 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ നാലു പേരുടെ നില ഗുരുതരമാണ്.
ഫോര്‍ഡ്ഹാം സര്‍വകലാശാലയ്‌ക്ക് സമീപമുള്ള അഞ്ചുനില കെട്ടിടത്തിനാണ് തീപിടിച്ചത്. അഗ്‌നിശമനസേന എത്തി തീയണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
















