അമ്പലപ്പുഴ: തീരസുരക്ഷയുടെ പേരില്‍ അമ്പലപ്പുഴ പോലീസ് നടത്തിയ സെമിനാര്‍ വിവാദമാകുന്നു. തീരദേശത്ത് തീവ്രവാദി അക്രമം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്താന്‍ നടത്തിയ സെമിനാറില്‍ തീരദേശ ഗ്രാമപഞ്ചായത്ത്പ്രതിനിധികളെ പങ്കെടുപ്പിച്ചില്ല. 18 വാര്‍ഡുകളുള്ള പുറക്കാട് പഞ്ചായത്തില്‍ നാലു വാര്‍ഡുകള്‍ ഒഴിച്ച് മറ്റ് എല്ലാ വാര്‍ഡുകളും തീരദേശ വാര്‍ഡുകളാണ്. എന്നാല്‍ രണ്ട് ഗ്രാമപഞ്ചായത്തംഗങ്ങളെയും തീരദേശവുമായി യാതൊരു ബന്ധവുമില്ലാത്ത സിപിഎമ്മുകാരനായ വാര്‍ഡംഗത്തെയുമാണ് ഉള്‍പ്പെടുത്തിയത്.
തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബര്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നു വിപണനവും മറ്റ് വിധ്വംസക പ്രവര്‍ത്തനങ്ങളും നടക്കാറുണ്ടെന്ന് ആരോപണം ഉയര്‍ന്നിരിക്കെയാണ് ഇത്തരം സെമിനാറുകള്‍ നിസ്സാരവല്‍ക്കരിച്ച് പോലീസ് നടത്തുന്നത്.
കഴിഞ്ഞ മാസം നമ്പര്‍ പ്ലേറ്റുകള്‍ തിരുത്തിയ രണ്ട് വാഹനങ്ങള്‍ മത്സ്യം എടുക്കാന്‍ വന്നതിനെത്തുടര്‍ന്ന് ഒരു വാഹനത്തിനെതിരെ കേസെടുക്കുകയും ഡ്രൈവറെ റിമാന്‍ഡുചെയ്യുകയും ചെയ്തു. എന്നാല്‍ മറ്റൊരു വാഹനത്തെ നിസ്സാരകുറ്റം ചുമത്തി പോലീസ് വിട്ടയയ്‌ക്കുകയായിരുന്നു. ഇത്തരം വാഹനങ്ങള്‍ക്ക് മത്സ്യം എടുത്തുകൊടുക്കുന്ന ചില ഏജന്റുമാര്‍ക്ക് മത തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവാരണെന്നും ആരോപണമുണ്ട്. ഇത്തരം സാഹചര്യം തീരദേശത്ത് നിലനില്‍ക്കെയാണ് തീരദേശ വാര്‍ഡുകളിലെ പ്രതിനിധികളെ ഒഴിവാക്കി പോലീസ് സെമിനാര്‍ സംഘടിപ്പിച്ചത്.
















