ആലപ്പുഴ: ഹൈദരാബാദില്‍ നടന്ന ദേശീയ സ്കൂള്‍ ഗെയിംസ് പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഓവറോള്‍ കിരിടം നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തിലും പെണ്‍കുട്ടികളുടെ വിഭാഗത്തിലും ചാമ്പ്യന്‍ഷിപ്പ് നേടിയാണ് ഓവറോള്‍ കിരീടം കരസ്ഥമാക്കിയത്.
ഒന്‍പത് സ്വര്‍ണവും നാലു വെള്ളിയും നാലു വെങ്കലവും കേരളം കരസ്ഥമാക്കി. അലീന ജോസഫ്, സോന കുഞ്ഞുമോന്, ഭാഗ്യലക്ഷ്മി, എ. അജിഷ, നവ്യ പ്രസാദ് (എല്ലാവരും ആലപ്പുഴ), എം. മന്‍സി, ബിജിന് സങ്കി (ഇരുവരും തിരുവനന്തപുരം), അനക്സ് റോണ്‍ ഫിലിപ്പ് (കണ്ണൂര്‍), ദിലീപ് ദീപക് റാവു(കോഴിക്കോട്) എന്നിവര്‍ സ്വര്‍ണവും സെലസ്റ്റീന റെബല്ലോ (എറണാകുളം), സിദ്ധന് ജിമ്മി, അനന്തുകൃഷ്ണ, സുല്‍ഫിക്കര്‍ എസ് (ആലപ്പുഴ) എന്നിവര്‍ വെള്ളിയും രേഷ്മ ആര്, വിഷ്ണു മോഹന്‍ (തിരുവനന്തപുരം) അശ്വിന് വി.ബി, (എറണാകുളം), അഭിജിത്ത് എസ് (ആലപ്പുഴ) എന്നിവര്‍ വെങ്കലവും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: