ആലപ്പുഴ: മന്ത്രി ജി. സുധാകരനെ നിലയ്‌ക്ക് നിര്‍ത്തണമെന്നാവശ്യപ്പെട്ട് നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കാണാന്‍ തീരുമാനം.
പതിറ്റാണ്ടുകളായി മികച്ച നിലയില്‍ നടന്നു വരുന്ന മുല്ലയ്‌ക്കല്‍ ചിറപ്പ് മഹോത്സത്തിന്റെ ശോഭ കുറയ്‌ക്കുന്നതിനുള്ള നടപടിയാണ് മന്ത്രിയില്‍ നിന്നും ഉണ്ടായത്. നഗരസഭ നടത്തിവന്നിരുന്ന ലേല നടപടികളില്‍ പൊതുമാരാമത്ത് വിഭാഗം ജീവനക്കാരെ നിര്‍ത്തി അലങ്കോലമാക്കി. ഇതുമായി ബന്ധപ്പെട്ട് നഗരസഭയ്‌ക്ക് അനുകൂലമായി വന്ന കോടതിവിധി പോലും ലംഘിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങിയത്.
നഗരസഭ ലേലം ചെയ്ത് നല്‍കിയ കടകള്‍ പൊളിച്ച് നീക്കിയ ശേഷം സിപിഎം നേതാക്കള്‍ ഈ സ്ഥലം മറിച്ച് കൊടുത്തെന്നും നേതാക്കള്‍ ആരോപിച്ചു. നഗരസഭയ്‌ക്ക് കിട്ടേണ്ട നികുതി ഇല്ലാതാക്കിയത് മന്ത്രിയാണ്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയായിരിക്കും മുഖ്യമന്ത്രി സമീപിക്കുകയെന്ന് ചെയര്‍മാന്‍ തോമസ് ജോസഫ്, എ. എ. റസാക്ക്, ഇല്ലിക്കല്‍ കുഞ്ഞുമോന്‍ എന്നിവര്‍ പറഞ്ഞു.
















