തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് വന്നേട്ടങ്ങളുടെയും പ്രവര്‍ത്തനമികവിന്റെയും വര്‍ഷമായിരുന്നു. കള്ളപ്പണം ഇല്ലാതാക്കാന്‍ കൈക്കൊണ്ട കര്‍ക്കശമായ നടപടികള്‍ വന്‍ജനശ്രദ്ധ പിടിച്ചുപറ്റി.
1 ഇതിന്റെ ഭാഗമായി 2.1 ലക്ഷം കടലാസ് കമ്പനികളുടെ രജിസ്ട്രേഷന് റദ്ദാക്കി.
2 അത്തരം കള്ളക്കമ്പനികളുടെ ഡയറക്ടര്‍മാരായിരുന്ന രണ്ടു ലക്ഷത്തിലേറെപ്പേരെ അയോഗ്യരാക്കി. മറ്റു കമ്പനികളുടെ ഡയറക്ടര്‍മാരായി പ്രവര്‍ത്തിക്കുന്നതിനും ഇവര്‍ക്കു വിലക്കുണ്ട്.
3 കമ്പനികാര്യ മന്ത്രാലയവുംകേന്ദ്ര പ്രത്യക്ഷ നികുതിബോര്ഡും തമ്മില്‍ സുപ്രധാന ധാരണാപത്രവും ഒപ്പുവെച്ചു. വിവരങ്ങള്‍ പരസ്പരംകൈമാറുന്നതിനുള്ള ധാരണാപത്രമാണിത്. പാന്‍ അക്കൗണ്ട്, ഐ.ടി. റിട്ടേണുകള്‍, കമ്പനികള്‍ ഫയല്‍ചെയ്ത സാമ്പത്തികവിവരങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ബാങ്ക് രേഖകള്‍ തുടങ്ങിയവ കൈമാറാന്‍ ഇതില്‍ വ്യവസ്ഥകളുണ്ട്.
4 കമ്പനികളെ പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങള്‍ ഭേദഗതി ചെയ്ത് ശക്തമായ നടപടികള്‍ക്ക് വഴി തുറന്നു.
5 രേഖകള്സൂക്ഷിക്കുന്ന സംവിധാനം ഡിജിറ്റൈസ്ചെയ്തു. ഇതുവഴി സുതാര്യത ഉറപ്പു വരുത്തി.
6വിദഗ്ധരുടെയും കമ്പനികളുടെയും പ്രതികരണം ഓണ്‍ലൈനായി അറിയിക്കാ, സംവിധാനമൊരുക്കി.
7 കമ്പനികള്‍ റജിസ്റ്റര്‍ ചെയ്യുന്നതു വര്‍ധിച്ചു. 2016 ഏപ്രിലിലാണ് ഏറ്റവുംകുറവു കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് – 3,994 എണ്ണം. എന്നാല്‍, 2017 നവംബറില്‍ 7,885 കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. 2016 നവംബറിലാകട്ടെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 6,301 കമ്പനികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: