കല്‍പ്പറ്റ: മൃഗസംരക്ഷമ വകുപ്പ് സംസ്ഥാന തലത്തില്‍ നടപ്പാക്കിവരുന്ന കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പിന്റെ 23ാംഘട്ടം ഇന്നുമുതല്‍ ജില്ലയില്‍ ആരംഭിക്കും. ഉദ്യോഗസ്ഥര്‍ കര്‍ഷക ഭവനങ്ങള്‍ സന്ദര്‍ശിച്ച് പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തും. കന്നുകാലി, പന്നി എന്നിവയെയാണ് കുത്തിവെപ്പിന് വിധേയമാക്കേണ്ടത്. നാല്മാസത്തിന് മുകളില്‍ പ്രായമുളള ആരോഗ്യമുളള ഉരുക്കളെയെല്ലാം നിര്‍ബന്ദമായും പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കേണ്ടതാണ്. ആരോഗ്യമില്ലാത്തതും ഗര്‍ഭിണികളുമായ ഉരുക്കളെ പ്രതിരോധ കുത്തിവെപ്പില്‍ നിന്ന് ഒഴുവാക്കിയിട്ടുണ്ട്. മൃഗമൊന്നിന് അഞ്ച് രൂപ നിരക്കില്‍ കര്‍ഷകരില്‍ നിന്ന് ഈടാക്കുന്നതാണ്. പട്ടികവര്‍ഗ്ഗ കര്‍ഷകര്‍ക്ക് കുത്തിവെപ്പ് തികച്ചും സൗജന്യമായിരിക്കും. ജില്ലയില്‍ ആകെ 72677 കന്നുകാലികള്‍, 5166 പോത്തുകള്‍, 3577 പന്നികള്‍ എന്നിവയേയാണ് കുത്തിവെപ്പിന് വിധേയമാക്കേണ്ടത്. ഇതില്‍ കഴിഞ്ഞ വര്‍ഷം 79 ശതമാനം ഉരുക്കളെയും കുത്തിവെപ്പിന് വിധേയമാക്കിയിരുന്നു. രണ്ട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയില്‍ കുളമ്പുരോഗം പടര്‍ന്നു പിടിക്കാനുളള സാധ്യത കൂടുതലാണ്. വനവുമായി ചേര്‍ന്ന് കിടക്കുന്ന പ്രദേശത്തെ ഉരുക്കളെ നിര്‍ബന്ധമായും കുത്തിവെപ്പിന് വിധേയമാക്കണമെന്നും പദ്ധതിയുടെ ചുമതലയുളള ഡോക്ട്ടര്‍മാരായ ഡോ:ബിന്നി ജോസഫ്, ഡോ:വി രമ്യ, ഡോ:പ്രദീപ് കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: