കുണ്ടറ: സഹോദരിയെ നേരിട്ടും ഫോണിലൂടെയും ശല്യം ചെയ്തതിനെ ചോദ്യം ചെയ്ത യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതികളെ ബെംഗളൂരുവില്‍ നിന്ന് പിടികൂടി. കണ്ണനല്ലൂര്‍ സ്വദേശി സച്ചിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രധാന പ്രതികളായ വെറ്റിലത്താഴം ഡീസന്റുമുക്ക് സ്വദേശികളായ രഞ്ജിത്, രതീഷ് , നിതിന്‍രാജ് എന്നിവരെയാണ് കൊട്ടിയം എസ്‌ഐ അനൂപ്, സിപിഒമാരായ സുജ, പ്രശാന്ത് എന്നിവര്‍ പിടികൂടിയത്. മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
ഡിസംബര്‍ ആറിന് ഉച്ചയ്‌ക്ക് ഡിസെന്റമുക്കില്‍ വച്ചായിരുന്നു സംഭവം. കൊല്ലത്തു നിന്ന് കണ്ണനല്ലൂരിലേക്കു വരികയായിരുന്ന സച്ചിനെ ഡീസന്റുമുക്കില്‍ മാരകായുധങ്ങളുമായി കാത്തുനിന്ന ഇവര്‍ ബസ്സിനുള്ളിലും ബസ്സില്‍ നിന്ന് പിടിച്ചിറക്കി തലയ്‌ക്കും കൈക്കും തുടയിലും വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ കൊട്ടിയം പൊലീസാണ് സച്ചുവിനെ ആശുപത്രിയിലെത്തിച്ചത്. ഈ കേസിലെ മറ്റു രണ്ടു പ്രതികളായ രണ്ടുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ നിരവധി കേസിലെ പ്രതികളുമാണ് കൊട്ടിയം സ്റ്റേഷനില്‍ തന്നെ ഇവരുടെ പേരില്‍ നിരവധി കേസ്സുകളുണ്ട്.
















