ഹരിപ്പാട്: ഏറെ കോളിളക്കം സൃഷ്ടിച്ച ജലജ കൊലപാതകത്തില്‍ പ്രതി സജിത്ത് ഡിവൈഎഫ്‌ഐയുടെ മുന്‍ യൂണിറ്റ് പ്രസിഡന്റും കുടുംബാംഗങ്ങള്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനുമാണ്. സജിത്തിന്റെ അച്ഛന്‍ മുട്ടം പീടികപ്പറമ്പില്‍ ശശി സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മറ്റി അംഗമാണ്. കൊലപാതകത്തിന്റെ അന്വേഷണത്തില്‍ വിവാദങ്ങള്‍ രൂക്ഷമായതോടെ സാമുദായ സംഘടനയുടെ ഓണ നിക്ഷേപ ഫണ്ടില്‍ നിന്നും രണ്ട് ലക്ഷം രൂപ വായ്‌പ തരപ്പെടുത്തി വിദേശത്തേക്ക് പോകുകയായിരുന്നു.
തന്റെ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് നിയമത്തിന്റെ മുമ്പില്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് ജലജയുടെ ഭര്‍ത്താവ് സുരന്‍ പറഞ്ഞു. ഇപ്പോള്‍ പിടിയിലായ സജിത്തിന് തന്റെ വീട് സാഹചര്യങ്ങള്‍ പരിചയമുണ്ടായിരുന്നു. ഇതിന്റെ പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കണം. ജലജ കൊലചെയ്യപ്പെടുമ്പോള്‍ സുരന്‍ വിദേശത്തും മക്കള്‍ ചെന്നൈ യില്‍ പഠിത്തത്തിലുമായിരുന്നു. കൊലപാതകമറിഞ്ഞ് നാട്ടിലെത്തിയ സുരന്‍ പിന്നീട് വിദേശത്തേക്ക് പോയില്ല.
















