കടുത്തുരുത്തി: നിര്‍ധന കുടുംബത്തിന് വീട് ഒരുക്കി മാതൃകയാകുകയാണ് ഞീഴൂരിലെ ഒരുമ ചാരിറ്റബിള്‍ സൊസൈറ്റി. ഞീഴൂര്‍ വടക്കേക്കുറ്റ് ദിവാകരനും ഭാര്യ തങ്കമണിക്കുമാണ് ഒരുമയുടെ നേത്യത്വത്തില്‍ വീട് പണിത് നല്‍കുന്നത്. മൂന്ന് മാസം മുമ്പുണ്ടായ കനത്ത മഴയിലും കാറ്റിലും ഇവര്‍ താമസിച്ചിരുന്ന വീട് നിലംപൊത്തിയിരുന്നു. ഇതോടെ കണ്ണിന് കാഴ്ചയില്ലാത്ത ദിവാകരനും അസുഖബാധിച്ച തങ്കണിയും ജീവിതം ദുരിതത്തിലുമായി. മക്കളില്ലയില്ലാത്ത ഇവര്‍ അയല്‍ക്കാരുടെ സഹായത്തലാണ് തമാസിച്ചിരുന്നത്. ഇവരുടെ ദുരിതമറിഞ്ഞ് ഒരുമ ചാരിറ്റബിള്‍ സൊസൈറ്റി വ്യദ്ധദമ്പതികള്‍ വീട് നിര്‍മ്മിച്ചു നല്‍കുകയാണ്.. വീടിന്റെ താക്കോല്‍ ദാനം 28ന് ദേശീയ നൂനപക്ഷ ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യന്‍ നിര്‍വ്വഹിക്കും.
















