കോട്ടയം: മുനിസിപ്പാലിറ്റിയില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍.ഏറ്റുാനൂരില്‍ ആര്‍എസ്എസ് കാര്യാലത്തിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കാര്യാലയത്തിന്റെ മുറിക്കുള്ളില്‍ തീ കണ്ട സമീപവാസികള്‍ വെള്ളമൊഴിച്ച് തീ അണയ്‌ക്കുകയായിരുന്നു. മണ്ണെണ്ണ ഒഴിച്ചാണ് തീ കൊളുത്തിയത്. ആര്‍എസ്എസിന്റെ ക്യാമ്പ് നടക്കുന്നതിനാല്‍ പ്രവര്‍ത്തകരാരും കാര്യാലയത്തിലുണ്ടായിരുന്നില്ല.
രണ്ട് ദിവസം മുമ്പ് ഏറ്റുമാനൂര്‍ ഐടിഐയിലെ ഒരു സംഘം എസ്എഫ്ഐ പ്രവര്‍ത്തകരെത്തി ഇതേ കാര്യാലയത്തിന് നേരെ അക്രമം അഴിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് കാര്യാലയം കത്തിക്കാന്‍ ശ്രമിച്ചത്. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റേതെന്ന് ബിജെപി ആരോപിച്ചു.
ആര്‍എസ്എസ് ക്യാമ്പ് ആരംഭിക്കുന്നതിന് തലേദിവസമാണ് കാര്യലയത്തിന് നേരെ ആദ്യ അക്രമം ഉണ്ടാകുന്നത്. എന്നാല്‍, കാര്യാലയത്തിന് കാവല്‍ ഏര്‍പ്പെടുത്തുവാനോ പ്രതികളെ പിടികൂടുവാനോ പൊലീസ് തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: