ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ തടവില്‍ കഴിയുന്ന മുന്‍ സൈനിക ഉദ്യോഗസ്ഥന് കുല്ഭൂഷന് ജാദവിനെ കാണാന്‍ ഭാര്യയും മാതാവും ഇസ്ലാമാബാദിലെത്തി. കൊമേഴ്ഷ്യല്‍ ഫ്ലൈറ്റില്‍ യു.എ.ഇ വഴിയാണ് കുടുംബം പാക്കിസ്ഥാനിലെത്തിയത്.
ജാദവിനെ സന്ദര്‍ശിക്കുന്നതിനായി ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമീഷണര്‍ ജെ.പി. സിങ്ങും ഇവരെ അനുഗമിക്കും. പാക് വിദേശകാര്യ മന്ത്രാലയത്തിലായിരിക്കും കൂടിക്കാഴ്ച ഒരുക്കുക.
കൂടിക്കാഴ്ചക്കുശേഷം ഇന്നുതന്നെ ഇരുവരും ഇന്ത്യയിലേക്ക് മടങ്ങും. പാക് വിദേശകാര്യ മന്ത്രാലയത്തിലേക്കുള്ള റോഡില്‍ ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇൗ പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജാദവിനെ ഭാര്യയും മാതാവും കൂടാതെ ഇന്ത്യന്‍ ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനും സന്ദര്‍ശിക്കുന്നുണ്ടെന്നും തങ്ങളുടെ സ്ഥാനത്ത് ഇന്ത്യയായിരുന്നെങ്കില്‍ ഇൗ ഇളവ് അനുവദിക്കുമായിരുന്നില്ലെന്നും പാക് വിദേശ കാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു.
ഡിസംബര്‍ 20നാണ് കുല്‍ഭൂഷനെ കാണാന്‍ പാകിസ്താന് വിസ അനുവദിച്ചത്. ചാരപ്രവൃത്തിയും ഭീകരവാദവും ആരോപിച്ചാണ് നാവിക സേന മുന്‍ ഉദ്യോഗസ്ഥനായ കുല്ഭൂഷന് പാക്കിസ്ഥാൻ വധശിക്ഷ വിധിച്ചത്.
#WATCH: Wife, mother of Kulbhushan Jadhav reach Pakistan Foreign Affairs Ministry in Islamabad along with JP Singh, Deputy High Commissioner pic.twitter.com/Dnp9eUc5je
— ANI (@ANI) December 25, 2017
















