ആലുവ : രാഷ്ട്രീയ സ്വയംസേവക സംഘം ആലുവ സംഘ ജില്ലയുടെ പ്രാഥമിക ശിക്ഷാ വര്‍ഗ്ഗ് ശ്രീമൂലനഗരം അകവൂര്‍ ഹൈസ്കൂളില്‍ ആരംഭിച്ചു. പി.കെ.രാജന് അദ്ധ്യക്ഷനായിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘം സഹ പ്രാന്തപ്രചാരക് എസ് സുദര്ശനന് മുഖ്യ പ്രഭാഷണം നടത്തി. ആത്മസമര്‍പ്പണത്തിലൂടെ മാത്രമേ രാഷ്ട്രത്തിന്റെ വൈഭവം സാദ്ധ്യമാകൂ എന്നും, അത്തരത്തിലുള്ള സമര്‍പ്പിതരായ വ്യക്തികളെ നിര്‍മ്മിക്കുക എന്നതാണ് വര്‍ഗ്ഗിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗ്ഗ് അധികാരി പി.എന്‍.രാമന് മാസ്റ്റര്‍ സന്നിഹിതനായിരുന്നു.
പെരുമ്പാവൂര്‍: രാഷ്ട്രീയ സ്വയംസേവകസംഘം പ്രാഥമിക ശിക്ഷാവര്‍ഗ് തുടങ്ങി. പെരുമ്പാവൂര്‍ അമൃതവിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. നാരായണ കൈമള്‍ ഉദ്ഘാടനം ചെയ്തു. ഡോ. സുദര്ശന് അധ്യക്ഷനായി. വിഭാഗ് കാര്യവാഹ് എം.ആര്. കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വര്‍ഗ് അധികാരി എം.ബി. സുരേന്ദ്രന്, വര്‍ഗ് കാര്യവാഹ് എ.വി. പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: