കാലടി: അന്തര്‍ദ്ദേശീയ ശ്രീശങ്കര നൃത്ത സംഗീതോത്സവത്തിന്റെ ഭാഗമായി മൂന്ന് ദിവസമായി നടന്നുവന്ന സകലകലോത്സവത്തിന് തീരശ്ശീല വീണു. കേരളത്തിലെ 58 കലകളാണ് കലോത്സവ വേദിയിലെത്തിയത്.
ഗുജറാത്തി നൃത്തം, തിരുവാതിര, പിന്നല് തിരുവാതിര, സംഘനൃത്തം, നാടോടി നൃത്തം, ഒപ്പന, സെമി ക്ലാസ്സിക്കല്‍ നൃത്തം തുടങ്ങിയ നൃത്ത ഇനങ്ങള്‍ നാസ് ഓഡിറ്റോറിയം. പ്രത്യേക പന്തല്‍ എന്നിവിടങ്ങളില്‍ അരങ്ങേറിയ സിംഗപ്പൂരില്‍ നിന്നുള്ള കലാക്ഷേത്ര നീതുവിന്റെ ഭരതനാട്യം, ബഹറില്‍ നിന്നുള്ള അതുല്‍ കൃഷ്ണയുടെ കര്‍ണ്ണാടക സംഗീതം, ദേശീയ യുവജനോത്സവ പ്രതിഭ ഋഷികേശ്, മലപ്പുറം ജില്ലാ പ്രതിഭ കൃഷ്ണകൃപ സി.കെ, ബംഗളൂരില്‍ നിന്നുള്ള ഗായത്രി പ്രഭാകരന്റെ കേരളനടനം പ്രേക്ഷകശ്രദ്ധനേടി.
ബംഗളൂരില്‍ നിന്നുള്ള ശ്രുതിലക്ഷ്മി, രാഗിണി നാരായണന് എന്നിവരുടെ യുഗ്മനൃത്തം, അന്നമനട സുരേഷും സംഘവും അവതരിപ്പിച്ച 30 പേരുടെ ലയനവിന്യാസം, 30 പേര് പങ്കെടുത്ത പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തിലെ തനത് കോല്‍ക്കളി, പെരുമ്പാവൂര്‍ നാരായണ ഭജനസംഘത്തിന്റെ കോലാട്ടം, പ്രത്യേക സന്ദേശം നല്‍കികൊണ്ടുള്ള അങ്കമാലി മോണിങ്സ്റ്റാര്‍ കോളേജിലെ കലാവതരണം, വളയന്‍ചിറങ്ങര ശ്രീശങ്കര വിദ്യാപീഠം കോളേജിലെ അധ്യാപികമാര്‍ അവതരിപ്പിച്ച തിരുവാതിര, ആലുവ വിദ്യാധിരാജ വിദ്യാഭവന് സ്കൂളിലെ പരിചമുട്ടകളി, സുമനസരഞ്ജിനി ശാസ്ത്രീയ സംഗീത വിദ്യാലയത്തിന്റെ വയലിന്മേള, ശ്രീശാരദ സീനിയര്‍ സെക്കന്ററി സ്കൂളിലെ അധ്യാപികമാര്‍ അവതരിപ്പിച്ച തിരുവാതിര, വിദ്യാര്‍ത്ഥികളുടെ ദഫ്മുട്ട്, മങ്കൊമ്പ് രാജന്റെ നേതൃത്വത്തില്‍ നാദസ്വര കച്ചേരി, പാഴൂര്‍ രാധാകൃഷ്ണന്, ബാലകൃഷ്ണന് മാടയ്ക്കാപ്പിള്ളി, കലാലയം ശ്രീകാന്ത് എന്നിവര്‍ അവതരിപ്പിച്ച സോപാനസംഗീതം, രശ്മി നാരായണന്റെയും അനില ജോഷിയുടെയും കുണ്ഡലിനിപാട്ട്, അക്ഷരയും അമ്പിളിയും അവതരിപ്പിച്ച ക്ലാസ്സിക്കല്‍ നൃത്തം എന്നിവ ഒട്ടേറെ ആസ്വാദകരെ ആകര്‍ഷിച്ച പരിപാടികളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: