പനങ്ങാട്: പനങ്ങാട് സ്വയംഭൂ മഹാഗണപതി ക്ഷേത്രത്തില്‍ നടന്ന പഞ്ചരത്‌ന കീര്‍ത്തനാലാപനം ഭക്തി സാന്ദ്രമായി. പത്ത് ദിവസത്തെ ഗണേശ സംഗീതോത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു കീര്‍ത്തനാലാപനം. ചങ്ങനാശേരി മാധവന്‍ നമ്പൂതിരി, കൊച്ചിന്‍ വിശ്വനാഥന്‍, പെരുമ്പാവൂര്‍ മനു നാരായണന്‍, പ്രീതി മധു, രാജലക്ഷ്മി എന്നിവര്‍ കീര്‍ത്തനാലാപനത്തില്‍ പങ്കെടുത്തു. സുശീല (വോക്കല്‍), സതീഷ് വര്‍മ്മ, വിനോദ് (വയലിന്‍), അയ്‌മനം ചന്ദ്രകുമാര്‍, വിഷ്ണു, (മൃദംഗം), തൃപ്പൂണിത്തുറ കണ്ണന്‍ (ഘടം) എന്നിവര്‍ പക്കമേളമൊരുക്കി.
















