അരൂര്‍: ദേശീയപാതയിലെ തുറവൂര്‍ കവലയില്‍ പുതിയ സിഗ്‌നല്‍ സംവിധാനം സ്ഥാപിച്ചു . മാസങ്ങള്‍ക്ക് മുമ്പ് സിഗ്‌നല്‍ വിളക്ക് തകര്‍ന്ന് വീണിരുന്നു. ജനകീയ പ്രതിഷേധത്തെത്തുടര്‍ന്നാണ് പുതിയ സിഗ്‌നല്‍ സംവിധാനമൊരുക്കാന്‍ അധികൃതര്‍ തയ്യാറായത്. കവലയുടെ നാലുഭാഗത്തും നാല് സിഗ്‌നല്‍ പോസ്റ്റുകളും ഇതിന്റെ പരിധിയില്‍ 32 വിളക്കുകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. പനമ്പള്ളി നഗറിലെ സ്വകാര്യ പരസ്യ കമ്പനിയാണ് വിളക്കുകള്‍ ഇവിടെ സ്ഥാപിച്ചത്. സിഗ്‌നല്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ വൈദ്യുതിയുടെ പണവും കമ്പനി അടയ്‌ക്കും. പരസ്യത്തിലൂടെ ലഭിക്കുന്ന വരുമാനമാണ് കമ്പനിയുടെ ലാഭം. ജില്ലാ പോലിസ് കാര്യാലയവുമായിട്ടാണ് കമ്പനിക്ക് കരാറുള്ളത്.
















