തിരുവില്വാമല: കേന്ദ്ര സാംസ്കാരിക വകുപ്പ് യുവ കലാകാരന്മാര്ക്കുള്ള യുവപ്രതിഭാ പുരസ്കാരം കേരളത്തില്‍ നിന്നും ശാസ്ത്രീയ നൃത്ത രംഗത്തെ മികവിന് തൃശൂര്‍ സ്വദേശിനി അശ്വതിക്ക് സമ്മാനിച്ചു.
തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര സാംസ്കാരിക വകുപ്പ് അസി.സെക്രട്ടറി പ്രണവ് കുള്ളര്‍ പുരസ്കാരം വിതരണം ചെയ്തു. ചടങ്ങില്‍ തഞ്ചാവൂര്‍ ജില്ലാ കളക്ടര്‍ എ.അണ്ണാദുരൈ, സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.ഇ. എന്‍. സജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. പതിമൂന്ന് വര്‍ഷമായി നൃത്തരംഗത്തുള്ള അശ്വതി സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മോഹിനിയാട്ട ജേതാവും കാലിക്കറ്റ് യൂണിവേഴ്സിറ്റി കലാതിലകവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: