മനില: ദക്ഷിണ ഫിലിപ്പീന്‍സിലെ ദാവോ നഗരത്തില്‍ ഷോപ്പിങ് മാളില്‍ തീപിടിത്തം. 37 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെ രാവിലെയാണ് സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നഗരഹൃദയത്തിലെ ന്യൂ സിറ്റി കൊമേഴ്‌സ്യല്‍ സെന്ററില്‍ രാവിലെ 9.40ഓടെയാണ് തീപിടിത്തമുണ്ടായത്. മൂന്നാം നിലയിലാണ് തീപടര്‍ന്ന്. പ്രദേശമാകെ പുക നിറഞ്ഞു. മാള്‍ തുറക്കുന്ന സമയത്താണ് സംഭവമെന്നത് വന്‍ ദുരന്തം ഒഴിവാക്കി.
ദാവോ നഗരത്തിലെ ദുരന്തനിവാരണ അതോറിറ്റി തലവന്‍ എമ്മാനുവല്‍ ജാല്‍ദോന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. അതേസമയം, തീപിടിത്തത്തിനു കാരണം അറിവായിട്ടില്ല.
















