അരനൂറ്റാണ്ടിലേറെയായി മനഃസാക്ഷി സൂക്ഷിപ്പുകാരനായി അടല്ജിക്കൊപ്പമുണ്ട് സന്തത സഹചാരിയും പ്രൈവറ്റ് സെക്രട്ടറിയുമായ ശിവകുമാര്‍. അദ്ദേഹത്തിന് വയസ്സായിരിക്കുന്നു. പക്ഷേ അദ്ദേഹത്തിന്റെ ചിന്തകള്‍ക്കും അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങള്‍ക്കും വയസ്സേറുന്നതേയില്ല, ശിവകുമാര്‍ജി എപ്പോഴും പറയും.
അടല്ജിയേപ്പറ്റി നൂറുകണക്കിന് പുസ്തകങ്ങള്‍ ഇതിനകം ഇറങ്ങിയിട്ടുണ്ടെങ്കിലും സമഗ്രമായി ഒരെണ്ണം ഇനിയും ഇറങ്ങേണ്ടിയിരിക്കുന്നു എന്നാണ് ശിവകുമാറിന്റെ അഭിപ്രായം. എന്നാല്‍ മറ്റുള്ളവര്‍ വിട്ടുപോയ കാര്യങ്ങള്‍ ജന്മഭൂമി പ്രസിദ്ധീകരിക്കട്ടെ എന്ന ചോദ്യത്തിന് മൗനം മാത്രമാണ് മറുപടി.
അടല്‍ജിയെ വ്യാഖ്യാനിച്ചൊതുക്കാനാവില്ലെന്ന സൂചനയാണത്. അറിയപ്പെടാത്ത അടല്‍ജി എന്ന തലക്കെട്ട് മനസ്സില്‍ വന്നെങ്കിലും അത് പൂര്ണ്ണമായെഴുതാന് ശിവകുമാറിന് മാത്രമേ സാധിക്കൂ എന്ന ബോധ്യവുമുണ്ട്. അത്രയേറെ വര്‍ഷങ്ങളുടെ ബന്ധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: