കാലടി: കാലടി-ചൊവ്വര രാഷ്ട്രീയ സേവാഭാരതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ബാല-ബാലിക സദനങ്ങളുടെ സംയുക്ത പ്രസ്ഥാനമായ ബാലവികാസ സമന്വയ സമിതിയുടെ എറണാകുളം വിഭാഗിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടി വ്യക്തിത്വ വികാസ ശിബിരം ഇന്നു മുതല്‍ 26 വരെ നടക്കും. ചൊവ്വര മാതൃഛായ ഭവനില്‍ ഇന്ന് രാവിലെ 10 ന് മുവാറ്റുപുഴ കുടുംബകോടതി ജഡ്ജി പി. മാധവന് ശിബിരം ഉദ്ഘാടനം ചെയ്യും. കാലടി സി.എ. സിജി മര്‍ക്കോസ്, നാഗാര്‍ജ്ജുന ആയുര്‍വ്വേദ ഹോസ്പിറ്റല്‍ ഫിസിഷ്യന്‍ ഡോ.കെ. കൃഷ്ണന് നമ്പൂതിരി എന്നിവര്‍ ക്ലാസ്സെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: