കുട്ടനാട്: മങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിലെ പൊന്നും കൊടിമരത്തിന്റേയും ക്ഷേത്ര സന്നിധിയുടെയും പുനരുദ്ധാരണത്തിനു മുന്നോടിയായുള്ള പരിഹാര ക്രിയകള്‍ 26 മുതല്‍ 28 വരെ നടക്കും. 25നു വിളിച്ചു ചൊല്ലി പ്രായശ്ചിത്തവും കളഭാഭിഷേകവും നടക്കും. 26ന് ലളിതാ സഹസ്രനാമ ലക്ഷാര്‍ച്ചന, ഭഗവതി സേവ. 27നു പരിഹാര ക്രിയകള്‍, ത്രികാലപൂജ, വിഷ്ണു പൂജ. 28നു മൃത്യുഞ്ജയ ഹോമം, സുദര്‍ശന ഹോമം, തിലഹവനം, കാലുകഴുകി ഊട്ട്, പിതൃ ആവാഹനം എന്നിവ നടക്കും. ക്ഷേത്രം തന്ത്രി കണ്ഠരര് മോഹനര്, മേല്‍ ശാന്തി വിഷ്ണു നമ്പൂതിരി കുളങ്ങര ഇല്ലം, കീഴ്ശാന്തി മാധവന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.
















